''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മല എം.എസ്.എല്ലില്‍ തകര്‍ന്ന പാതയോരത്ത് പുതിയ പാര്‍ശ്വഭിത്തി നിര്‍മ്മിക്കാന്‍ 8 കോടി


പുനലൂര്‍: കൊല്ലം -തിരുമംഗലം ദേശീയപാതയിലെ തെന്മല എം.എസ്.എല്ലില്‍ തകര്‍ന്ന പാതയോരത്ത് പുതിയ പാര്‍ശ്വഭിത്തി നിര്‍മ്മിക്കാന്‍ 8 കോടി രൂപയുടെ എസ്റ്റിമേറ്റ്. പാതയോരത്തുകൂടി ഒഴുകുന്ന കഴുതുരുട്ടി ആറ്റുതീരത്തുനിന്നാണ് പുതിയ പാര്‍ശ്വഭിത്തി പണിതുയര്‍ത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. പാതയോരത്ത് 25 മീറ്റര്‍ നീളത്തിലായിരിക്കും കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിക്കുക. ഇടുങ്ങിയ എം.എസ്.എല്‍ ഭാഗത്തെ റോഡിലേക്ക് റെയില്‍വേ ഭൂമിയില്‍ നിന്ന് ഇറങ്ങിയിരിക്കുന്ന പാറ പൊട്ടിച്ചുനീക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ടെന്ന് ദേശീയപാത വിഭാഗം അസി.എക്സി ക്യൂട്ടീവ് എന്‍ജിനിയര്‍ നിഷ അറിയിച്ചു. റോഡിലേക്ക് പാറ ഇറങ്ങിയിരിക്കുന്നത് മൂലമാണ് ഇതുവഴി ഒരു വാഹനത്തിന് മാത്രം കടന്നുപോകേണ്ടി വരുന്നത്. ഇതുനീക്കം ചെയ്താല്‍ റോഡിന് വീതി വര്‍ദ്ധിക്കുകയും ഒരു സമയത്ത് രണ്ട് വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാനും കഴിയും. കഴിഞ്ഞമാസം പെയ്ത മഴയില്‍ പാതയോരത്ത് വിള്ളല്‍ വീണിരുന്നു. ഇതുകാരണം ആര്യങ്കാവ്-തെന്മല റൂട്ടില്‍ പത്ത് ടണ്ണില്‍ കൂടുതല്‍ ഭാരവുമായി എത്തുന്ന വാഹനങ്ങളെ ജില്ലാ കളക്ടര്‍ നിരോധിച്ചിരുന്നു. എന്നാല്‍ രണ്ടാഴ്ചമുമ്ബ് മഴ ശക്തമായതോടെ എം.എസ്.എല്ലില്‍ പാതയോരത്ത് വിള്ളല്‍വീണ ഭാഗം വലുതായി. ഇതുകണക്കിലെടുത്ത് ഇതുവഴിയുളള എല്ലാ വാഹനങ്ങളെയും നിരോധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച വിള്ളല്‍ വീണ പാതയോരത്ത് മണ്‍ചാക്ക് അടുക്കിയ ശേഷം താത്കാലികമായി കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ചു. പത്ത് ടണ്‍ വരെ ഭാരവുമായി എത്തുന്ന ചരക്ക് ലോറികളെ ഇതുമൂലം ചൊവ്വാഴ്ച രാത്രി മുതല്‍ കടത്തിവിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെ തമിഴ്നാട്ടില്‍ നിന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്ക് ചെറുവാഹനങ്ങളില്‍ ചരക്കുനീക്കം ആരംഭിച്ചു. എന്നാല്‍ പാതയോരത്ത് കൂറ്റന്‍ പാര്‍ശ്വഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനൊപ്പം, റോഡിലേക്ക് ഇറങ്ങിനില്‍ക്കുന്ന പാറ പൊട്ടിച്ചുനീക്കുന്നതുവരെ ഇതുവഴിയുളള വലിയ വാഹനങ്ങളുടെ നിരോധനം തുടരാനാണ് സാദ്ധ്യത.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.