''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തൊളിക്കോട്ട് ഗിരിജെന്‍ കോളനിയിലെയും, കഞ്ചാവ് വില്പനക്കാരായ യുവാക്കളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, 4 പേര്‍ക്ക് പരിക്ക്


പുനലൂര്‍: തൊളിക്കോട്ട് ഗിരിജെന്‍ കോളനിയിലെയും, കഞ്ചാവ് വില്പനക്കാരായ യുവാക്കളും തമ്മിലുണ്ടായ സംഘട്ടനത്തില്‍ നാല് യുവാക്കള്‍ക്ക് പരിക്കേറ്റു. ഇവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. മണിയാര്‍ പരവട്ടം ചാവരുകാവിന് സമീപം താമസിക്കുന്ന യുവാക്കളും തൊളിക്കോട് കൈലാസം കോളനിയിലെ യുവാക്കളുമാണ് ഏറ്റുമുട്ടിയത്. പരിക്കേറ്റ യുവാക്കള്‍ ചികിത്സ തേടിയ താലൂക്ക് ആശുപത്രി വളപ്പിലും സംഘര്‍ഷാവസ്ഥയുണ്ടായി. പുനലൂര്‍ സി.ഐ ബിനുവര്‍ഗ്ഗീസ്, എസ്.ഐ ജെ. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. രണ്ട് ദിവസമായി പലയിടങ്ങളില്‍ വച്ച്‌ ഇരുവിഭാഗവും തമ്മില്‍ നേരിയ തോതില്‍ സംഘട്ടനമുണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്‍ വൈരാഗ്യമാണ് സംഘട്ടനത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലിസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഭവത്തെക്കുറിച്ച്  പോലീസ്‌ പറഞ്ഞത് കോളനിയില്‍ സ്ഥിരമായി കഞ്ചാവ് വില്പന നടത്തുന്നവരായിരുന്നു ചില യുവാക്കള്‍.കഞ്ചാവ് വില്പനക്കെതിരെ കോളനി വാസികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.തൊളിക്കോട് ചാവരുകാവില്‍ കോളനി വാസികള്‍  കഞ്ഞിവീഴ്ത്തു നടത്തുമ്പോള്‍ കോളനി നിവാസികളുടെ പരാതിയില്‍ ഉള്‍പെട്ട കഞ്ചാവ് വില്പനക്കാരായ യുവാക്കള്‍ക്ക്‌ കഞ്ഞി കോളനിവാസികള്‍ നല്‍കുവാന്‍ തയ്യാറായില്ല.ഇത് തര്‍ക്കത്തിലും ഉന്തിലും തള്ളിലും കലാശിച്ചു.ഇതില്‍ പ്രകോപിതരായ കഞ്ചാവ് വിലപനക്കാരായ യുവാക്കള്‍ സംഘടിതരായി കോളനിയില്‍ എത്തുകയും ആക്രമണത്തിനു മുതിരുകയും ചെയ്തു കോളനി നിവാസികള്‍ പ്രതിരോധിച്ചു.തുടര്‍ന്ന് നടന്ന കൂട്ട അടിയില്‍ നാല് പേര്‍ക്ക് പരുക്കേറ്റു.കോളനിയില്‍ അക്രമത്തിനു എത്തിയവര്‍ക്ക്‌ എതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസ്‌ എടുക്കുമെന്ന് പോലീസ്‌ പറഞ്ഞു  
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.