''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രളയക്കെടുതിക്കു ശേഷം വളർത്തുമൃഗങ്ങളുടെ സ്ഥിതി ദയനീയമെന്നു കർഷകർ


പത്തനാപുരം:പ്രളയക്കെടുതിക്കു ശേഷം വളർത്തുമൃഗങ്ങളുടെ സ്ഥിതി ദയനീയമെന്നു കർഷകർ. താലൂക്കിലെ മൃഗാശുപത്രികളിൽ പേരിനു പോലും മരുന്നില്ല. വെള്ളം ഉയർന്നു ദിവസങ്ങളോളം വെള്ളത്തിൽ നിൽക്കേണ്ടി വന്ന വളർത്തുമൃഗങ്ങൾക്കു പകർച്ചവ്യാധികൾ പിടിപെടുന്നുവെന്ന വാർത്തകൾക്കിടെയാണു കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പട്ടാഴി വടക്കേക്കര മൃഗാശുപത്രിയിൽ മരുന്ന് ആവശ്യപ്പെട്ടു മുൻ ഗ്രാമപഞ്ചായത്തംഗം സുശീലന്റെ നേതൃത്വത്തിലെത്തിയ ക്ഷീരകർഷകരോടു ജീവനക്കാർ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
പശു, ആട്, എരുമ, കോഴി തുടങ്ങിയവ വളർത്തി ഉപജീവനം നടത്തുന്നവരാണു മേഖലയിൽ കൂടുതലും. ഓരോ പഞ്ചായത്തിലും നൂറു വീടുകൾ എടുത്താൽ അറുപതിലും വളർത്തുമൃഗങ്ങളുണ്ട്. രോഗഭീഷണിയുള്ള ഇപ്പോൾ മുൻകരുതൽ സ്വീകരിക്കേണ്ട സമയത്തു മരുന്നിനു ക്ഷാമമുള്ളത് ആശങ്കയ്ക്കിടയാക്കുന്നതായി കർഷകർ പറയുന്നു.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഒരു ലക്ഷം രൂപയാണു പട്ടാഴി വടക്കേക്കര പഞ്ചായത്ത് മൃഗാശുപത്രികളിൽ മരുന്നു വാങ്ങുന്നതിനു നീക്കിവച്ചത്. തീറ്റപ്പുൽ കൃഷിക്കും പണം വകയിരുത്തിയിരുന്നു. ഇവ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതിലും പ്രതിഷേധം ഉയരുന്നു. ജില്ലാ ആശുപത്രിയിൽ നിന്നു മരുന്ന് എത്താത്തതാണു ക്ഷാമത്തിനു കാരണമെന്നാണു വിവരം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.