വാനരന്മാരുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടി പൊടിയാട്ടുവിള,ഇടയം,തടിക്കാട്, പെരുമണ്ണൂർ,തേവർതോട്ടം ഗ്രാമങ്ങള്‍


അഞ്ചല്‍:മലമേൽ പ്രദേശത്ത് വനരന്മാരുടെ ശല്യം രൂക്ഷമാകുന്നു.മുൻകാലങ്ങളിൽ അമ്പലത്തിന്റെ പരിസരങ്ങളിൽ മാത്രം ഉണ്ടായിരുന്ന വാനരന്മാർ ,എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ സമീപ പ്രദേശങ്ങളായ പൊടിയാട്ടുവിള, ഇടയം, തടിക്കാട്, പെരുമണ്ണൂർ, തേവർതോട്ടം എന്നീ മേഖലകളിലേക്കും എത്തിത്തുടങ്ങി.
പ്രദേശത്തു കൃഷി ചെയ്യുന്ന വിളകൾ ഒക്കെയും പാകമാകും മുമ്പേ കുരങ്ങുകൾ കൂട്ടത്തോടെ വന്നു നശിപ്പിക്കും.ഓട്, ഓല, ഷീറ്റ്‌ എന്നിവ പാകിയ വീടുകളുടെ മേൽക്കൂരയും നശിപ്പിക്കാറുണ്ട്. പ്രദേശത്ത് വീടുകളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്കിൽ ഇറങ്ങി വെള്ളം മുഴുവനും മലിനമാക്കും. വീടിന്റെ മേൽക്കൂരയിലെ ഓട് ഇളക്കിമാറ്റി അടുക്കളയിൽ സൂക്ഷിക്കുന്ന ഭക്ഷണം പോലും എടുത്തുകൊണ്ടു പോവുക പതിവാണ്.
കിഴങ്ങു വർഗ്ഗങ്ങൾ, ഫലവർഗ്ഗങ്ങൾ, എന്നിവകൂടാതെ വാഴയുടെ മണ്ട, പപ്പായയുടെ തണ്ടു, ചേനയിലെ, ചേമ്പില എന്നിവയും നശിപ്പിക്കും.തെങ്ങിന്‍ മുകളിൽ വെള്ളക്ക,കരിക്ക് എന്നിവ പാകമാകുന്നതിനു മുൻപ് തന്നെ അടർത്തിയെടുത്തു ഭക്ഷിയ്ക്കും.ഇപ്പോള്‍ നിലവില്‍ ഒരു കൃഷിയും ചെയ്യുവാന്‍ നിര്‍വാഹം ഇല്ലാതെ കര്‍ഷകര്‍ കൊടും ദുരിതത്തിലാണ്.ലോണ്‍ എടുത്തു കൃഷിചെയ്തിട്ടുള്ള കര്‍ഷകരാണ് ഏറെ ദുരിതത്തില്‍ ഉള്ളത്.നിലവിലെ സാഹചര്യത്തില്‍ പോകുകയാണെങ്കില്‍ കര്‍ഷകര്‍ കടക്കെണിയില്‍ ആകുവാന്‍ അധികം നാള്‍ വേണ്ട.
മലമേൽ കാണാൻ വരുന്ന കാണികൾക്ക് വാനരന്മാർ നല്ല കാഴ്ച ആണെങ്കിലും,കർഷകരെ സംബന്ധിച്ച് ഏറെ ദുരിതമാണ്.വസ്ത്രങ്ങൾ അലക്കി ഉണക്കാൻ ഇട്ടാൽ വസ്ത്രം പോലും വാനരന്മാർ എടുത്തു കൊണ്ടു പോകും.
കുരങ്ങുകളുടെ എണ്ണം ക്രമാധീതമായി വർദ്ധിച്ച സാഹചര്യത്തിൽ ,കൃഷിനാശം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരവും ഒപ്പം കുരങ്ങുകളെ പിടിച്ചു വനത്തിൽ കൊണ്ട് വീടുന്നതിനും, അതുവഴി കർഷകരുടെ ഈ പ്രതിസന്ധിക്കു പരിഹാരം കാണുവാൻ,സ്ഥലം എം.എൽ.എ കൂടിയായ വനം വകുപ്പ് മന്ത്രി അടിയന്തരമായി ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.