''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വന്യമൃഗവേട്ട പോലീസും പോസ്റ്റ്‌ ഓഫീസ്‌ ജീവനക്കാരനും ഉള്‍പ്പടെ കസ്റ്റഡിയില്‍


കുളത്തുപ്പുഴ: പൊന്മുടിയില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ വെടിവച്ചു കൊന്ന മ്ലാവിനെ ഗ്രേഡ് എസ്.ഐയുള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ഇറച്ചിയാക്കി. ഇവര്‍ക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം ഒതുക്കി തീര്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥരടക്കം ഇടപെട്ടതായാണ് ആരോപണം. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒളിവില്‍ പോയ ഗ്രേഡ് എസ്‌.ഐയെ ഇതിനിടെ സസ്‌പെന്‍ഡ് ചെയ്തു.ഒരു സ്വകാര്യ വാഹനവും,പോലീസിന്റെ ഔദ്യോഗിക വാഹനവും കസ്റ്റഡിയില്‍ ആയി.കുളത്തുപ്പുഴ തിങ്കള്‍കരിക്കം സ്വദേശി സലാഹുദീന്റെ ഉടമസ്ഥതയില്‍ ഉള്ള  KL -25-H-6413 എന്ന നമ്പരില്‍ ഉള്ള ക്വിട് കാറും, പോലീസിന്റെ ഔദ്യോഗിക വാഹനം KL-01-BR-9447 നമ്പരില്‍ ഉള്ള വാഹനവും ആണ് വനപാലകരുടെ കസ്റ്റഡിയില്‍ ആയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പൊന്മുടി സ്റ്റേഷനിലെ ഗ്രേഡ്‌  എസ്.ഐ അയൂബും പൊലീസ് ഡ്രൈവറും മറ്റൊരു പൊലീസുകാരനുമാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റു മൂന്നുപേരെ വനംവകുപ്പ് പിടികൂടിയെങ്കിലും അയൂബ് ഒളിവിലെന്നാണ് വിവരം. ഇവരുടെ കൈയില്‍ നിന്ന് രണ്ടു തോക്കുകളും വനം വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
പൊലീസ് ജീപ്പില്‍ കടത്തിയ മ്ലാവിനെ പൊന്മുടി വളവില്‍ വച്ചാണ് ഇറച്ചിയാക്കിയതെന്നാണ് വിവരം. കുളത്തൂപ്പൂഴ റെയ്ഞ്ചിലാണ് സംഭവം നടന്നതെന്നാണ് അറിയുന്നത്. പോസ്റ്റല്‍ ഉദ്യോഗസ്ഥന്‍ മ്ലാവിനെ വെടി വച്ചിടുകയും സുഹൃത്തുക്കളായ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ പൊലീസ് ജീപ്പ് എത്തിച്ചു. ഇതിനുള്ളില്‍ കയറ്റിയാണ് മ്ലാവിനെ ഇറച്ചിയാക്കാന്‍ കൊണ്ടുപോയതെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായാണ് വിവരം. പൊലീസുകാര്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ ഇത് രഹസ്യമായി കൈകാര്യം ചെയ്യുകയാണെന്നും ആരോപണമുണ്ട്.
അപൂര്‍വ്വമായ സംഭവമാണിത്. ക്രിമിനല്‍ കുറ്റം ചെയ്താല്‍ പൊലീസിന് ഒരു സംരക്ഷണവും നല്‍കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും വനം മന്ത്രി കെ.രാജു പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.