''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ ആയിരനെല്ലൂർ വടക്കനേത്ത് വാഴക്കുല മോഷണം കൈയ്യോടെ പിടികൂടിയ അമ്മക്കും മകൾക്കും മോഷ്ടാക്കളുടെ വക മർദ്ദനം.


അഞ്ചൽ: ആയിരനെല്ലൂർ വടക്കനേത്ത് വാഴകുല മോഷണം കൈയ്യോടെ പിടികൂടിയ അമ്മക്കും മകൾക്കും മോഷ്ടാക്കളുടെ വക മർദ്ദനം. ആയിരനെല്ലൂർ വടക്കനേത്ത് സാബു ഭവനിൽ വിമലക്കും മകൾ ശ്യാമക്കുമാണ് മർദ്ദനമേറ്റത്ത്. ആയിരനെല്ലൂർ സ്വദേശികളായ യേശുദാസ് ,തമ്പി എന്നിവർ വടക്കനേത്തേ ഇവരുടെ വാഴ തോട്ടത്തിൽ നിന്ന് വാഴക്കുല മോഷ്ടിച്ചതായും ചോദ്യം ചെയ്ത തങ്ങളെ ക്രൂരമായി മർദ്ദിച്ചതായും ഇവർ ഏരൂർ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി രാത്രി കാലങ്ങളിൽ ഇവരുടെ പുരയിടത്തിൽ നിന്ന് വാഴക്കുല മോഷണം പോകുന്നത് നിത്യസംഭവമായിരുന്നു. മോഷ്ടാവിനെ പിടികൂടുന്നതിനായി ഇവർ പലതവണ ശ്രമം നടത്തി. ഒടുവിൽ ബുധാനാഴ്ച്ച പകൽ വാഴ കുല മോഷ്ടിക്കുവാനായ് എത്തിയ മോഷ്ടാക്കൾ ഇവരുടെ പിടിയിൽ  അകപ്പെടുകയായിരുന്നു.അമ്മ വിമലയും മകൾ ശ്യാമയും വാഴ തോട്ടത്തിൽ എത്തിയപ്പോൾ മോഷ്ടാക്കൾ വാഴക്കുലയുമായി കടന്നു കളയാൻ ശ്രമിച്ചു. മോഷ്ടാക്കളുടെ രക്ഷപ്പെടാനുള്ള ശ്രമത്തെ തടയാൻ ശ്രമിച്ച വിമലക്കും ശ്യാമക്കും നേരേ വെട്ട് കത്തിയുമായി മോഷ്ടാക്കൾ പാഞ്ഞടുത്തു.  വെട്ട് കത്തിയുമായി ഉള്ള വരവ് കണ്ട് ഇരുവരും പ്രാണരക്ഷാര്‍ത്തം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്ന് എത്തിയ മോഷ്ടാക്കൾ മകൾ ശ്യാമയെ കടന്ന് പിടിച്ചു. തുടർന്ന് മോഷ്ടാക്കൾ  ശ്യാമ ധരിച്ചിരുന്ന നൈറ്റി വലിച്ച് കീറുകയും ശേഷം തറയിൽ തള്ളിയിട്ട് അടിവയറ്റിൽ  ചവുട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു എന്ന് ഇവർ പറയുന്നു.
 കൃഷിയിൽ നിന്നും കൂലിപണിയിൽ നിന്നും വരുമാനം കണ്ടെത്തി നിത്യജീവിതം മുന്നോട്ട് തള്ളിനീക്കുന്ന കുടുബമാണ് തങ്ങളുടെത് എന്നും അച്ഛന്റെ മരണശേഷമാണ്  വ്യാപകമായി തങ്ങളുടെ കൃഷിയിടത്തിൽ നിന്ന് വിളകൾ മോഷ്ണം പോകുന്നത്  എന്നും ശ്യാമ പറഞ്ഞു.  മോഷ്ടാക്കളുടെ മർദ്ദനത്തിൽ പരുക്ക് പറ്റിയ ശ്യാമ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചിക്ത്സ തേടി. സംഭവത്തിൽ ഇവരുടെ പരാതിയെ തുടർന്ന് ഏരൂർ എസ് ഐ സുധീഷ് കുമാർ അന്വോഷണം ആരംഭിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.