''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്


കൊ​ല്ലം: ദു​രി​താ​ശ്വാ​സ ക്യാമ്പുക​ളി​ല്‍​നി​ന്നും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ര്‍​ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​താ നി​ര്‍​ദേ​ശം. പാ​മ്ബു​ക​ടി, വൈ​ദ്യു​താ​ഘാ​തം, പ​രു​ക്കു​ക​ള്‍, പ​ക​ര്‍​ച്ച വ്യാ​ധി​ക​ള്‍, തു​ട​ങ്ങി​യ​വ​യ്‌​ക്കെ​ത​രെ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​വി. ഷേ​ര്‍​ളി അ​റി​യി​ച്ചു.
പാ​മ്ബു​ക​ടി ഏ​റ്റാ​ല്‍ ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​ഷം വ്യാ​പി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ത​ട​യു​ന്ന​തി​നു​ള്ള പ്ര​ഥ​മ​ശു​ശ്രൂ​ഷ ല​ഭ്യ​മാ​ക്ക​ണം. പാ​മ്ബുക​ടി​ച്ചെ​ന്ന് മ​ന​സി​ലാ​യാ​ല്‍ പ​രി​ഭ്രാ​ന്ത​രാ​വു​ക​യോ ക​ടി​യേ​റ്റ​വ​രെ ഭ​യ​പ്പെ​ടു​ത്തു​ക​യോ അ​രു​ത്. ഭ​യ​പ്പെ​ട്ടാ​ല്‍ ര​ക്ത​യോ​ട്ടം കൂ​ടു​ക​യും അ​തു​വ​ഴി വി​ഷം ശ​രീ​ര​ത്തി​ല്‍ പെ​ട്ടെ​ന്ന് വ്യാ​പി​ക്കു​ക​യും ചെ​യ്യും.
മു​റി​വേ​റ്റ ഭാ​ഗം സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച്‌ ന​ന്നാ​യി ക​ഴു​കു​ക. ക​ടി​യേ​റ്റ വ്യ​ക്തി​യെ ഒ​രു നി​ര​പ്പാ​യ പ്ര​ത​ല​ത്തി​ല്‍ കി​ട​ത്ത​ണം. മു​റി​വി​ന് മു​ക​ളി​ലാ​യി ക​യ​റോ തു​ണി​യോ മു​റു​ക്കി കെ​ട്ടേ​ണ്ട​തി​ല്ല. ഇ​ത് ര​ക്ത​യോ​ട്ടം ത​ട​സ​പ്പെ​ടു​ത്തി കോ​ശ​ങ്ങ​ള്‍ ന​ശി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കും. മു​റി​വി​ന് മു​ക​ളി​ല്‍ തു​ണി കെ​ട്ട​ണ​മെ​ന്നു​ണ്ടെ​ങ്കി​ല്‍ ഒ​രു വി​ര​ല്‍ ഇ​ടാ​വു​ന്ന അ​യ​വു​ണ്ടാ​ക​ണം. പാ​മ്ബു​ക​ടി​ക്കു​ള്ള വി​ദ​ഗ്ധ ചി​കി​ത്സ എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്ക​ണം.
വൈ​ദ്യു​താ​ഘാ​ത​മേ​റ്റാ​ല്‍ വൈ​ദ്യു​തി​യു​മാ​യു​ള്ള ബ​ന്ധം സു​ര​ക്ഷി​ത​മാ​യി വേ​ര്‍​പെ​ടു​ത്ത​ണം. വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​യാ​ള്‍​ക്ക് ബോ​ധം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ല്‍ നി​ര​പ്പാ​യ പ്ര​ത​ല​ത്തി​ല്‍ കി​ട​ത്തി ഹൃ​ദ​യ​സ്പ​ന്ദ​ന​വും ശ്വാ​സോ​ച്ഛാ​സ​വും സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​ക​ണം.
ബോ​ധം ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ല്‍ നി​ര​പ്പാ​യ പ്ര​ത​ല​ത്തി​ല്‍ കി​ട​ത്തി ക​ഴു​ത്ത് ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ച്ച്‌, താ​ടി അ​ല്‍​പ്പം ഉ​യ​ര്‍​ത്തി ശ്വാ​സ​ത​ട​സം ഇ​ല്ലാ​യെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യും ഉ​ട​ന്‍ വി​ദ​ഗ്ധ വൈ​ദ്യ​സ​ഹാ​യം ന​ല്‍​കു​ക​യും ചെ​യ്യു​ക. പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് മെ​ഡി​ക്ക​ല്‍ ക്യാ​മ്ബു​ക​ളി​ലോ മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ യൂ​ണി​റ്റു​ക​ളി​ലോ പ​രി​ച​ര​ണ​വും ടെ​റ്റ​ന​സ് ടോ​ക്‌​സോ​യ്ഡ് ഇ​ന്‍​ജ​ക്ഷ​നും ല​ഭ്യ​മാ​ണ്.
വ​യ​റി​ള​ക്കം, കോ​ള​റ, ടൈ​ഫോ​യ്ഡ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ ബാ​ധി​ക്കു​ന്ന​വ​ര്‍ തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. വെ​ള്ളം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ സൂ​പ്പ​ര്‍ ക്ലോ​റി​നേ​റ്റ് ചെ​യ്യ​ണം. പാ​ത്ര​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​ഴു​കു​ന്ന വെ​ള്ള​വും ക്ലോ​റി​നേ​റ്റ് ചെ​യ്തു​വേ​ണം ഉ​പ​യോ​ഗി​ക്കാ​ന്‍.
ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യും​മു​ന്‍​പും ക​ഴി​ക്കു​ന്ന​തി​ന് മു​ന്‍​പും മ​ല​മൂ​ത്ര വി​സ​ര്‍​ജ്ജ​ന​ത്തി​ന് ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ണം. വ​യ​റി​ള​ക്കം ബാ​ധി​ച്ചാ​ല്‍ ഒ​ആ​ര്‍​എ​സ് ലാ​യ​നി ആ​വ​ശ്യാ​നു​സ​ര​ണം ന​ല്‍​ക​ണം. കൂ​ടെ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം എ​ന്നി​വ​യും കൂ​ടു​ത​ല്‍ അ​ള​വി​ല്‍ ന​ല്‍​കാം. വ​യ​റി​ള​ക്കം ബാ​ധി​ച്ചാ​ല്‍ ഭ​ക്ഷ​ണ​വും വെ​ള്ള​വും കൂ​ടു​ത​ലാ​യി ന​ല്‍​കേ​ണ്ട​തു​ണ്ട്.
വ​ര്‍​ധി​ച്ച ദാ​ഹം, നാ​വും ചു​ണ്ടു​ക​ളും വ​ര​ളു​ക, വ​ര​ണ്ട ച​ര്‍​മം, മ​യ​ക്കം, മൂ​ത്ര​ക്കു​റ​വ്, ക​ടു​ത്ത മ​ഞ്ഞ നി​റ​ത്തി​ല്‍ മൂ​ത്രം തു​ട​ങ്ങി​യ നി​ര്‍​ജ്ജ​ലീ​ക​ര​ണ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്ക​ണം.
എ​ലി, ക​ന്നു​കാ​ലി​ക​ള്‍, നാ​യ്ക്ക​ള്‍ എ​ന്നി​വ​യു​ടെ മൂ​ത്രം കൊ​ണ്ട് മ​ലി​ന​മാ​യ വെ​ള്ള​വു​മാ​യു​ള്ള സ​മ്ബ​ര്‍​ക്ക​മാ​ണ് എ​ലി​പ്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. അ​തു​കൊ​ണ്ട് മ​ലി​ന​ജ​ല​വു​മാ​യി സ​മ്ബ​ര്‍​ക്കം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.
മ​ലി​ന​ജ​ല​ത്തി​ല്‍ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​രും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടേ​ണ്ടി​വ​രു​ന്ന​വ​രും എ​ലി​പ്പ​നി പ്ര​തി​രോ​ധ പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക​്സി​സൈ​ക്ലി​ന്‍ ആ​ഴ്ച്ച​യി​ല്‍ ഒ​രി​ക്ക​ല്‍ 200 മി​ല്ലി​ഗ്രാം നി​ര്‍​ബ​ന്ധ​മാ​യും ക​ഴി​ക്ക​ണം.
ഡെ​ങ്കി​പ്പ​നി, മ​ല​മ്ബ​നി, ജ​പ്പാ​ന്‍ ജ്വ​രം മു​ത​ലാ​യ കൊ​തു​ക​ജ​ന്യ രോ​ഗ​ങ്ങ​ള്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ശേ​ഷം കൂ​ടു​ത​ലാ​യി ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ത​ട​യു​ന്ന​തി​ന് വ​ള​രാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.
കൊ​തു​കി​ന്‍റെയോ കൂ​ത്താ​ടി​യു​ടെ​യോ സാ​ന്നി​ധ്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ക്കു​ക​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും​വേ​ണം.
ചി​ക്ക​ന്‍​പോ​ക്‌​സ്, എ​ച്ച്‌1 എ​ന്‍1, വൈ​റ​ല്‍​പ​നി തു​ട​ങ്ങി​യ വാ​യൂ​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കും സാ​ധ്യ​ത​യു​ണ്ട്.​ഇ​വ​യെ​ക്കു​റി​ച്ച്‌ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്ത​ണം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യാ​ല്‍ രോ​ഗി​ക​ളെ മാ​റ്റി പാ​ര്‍​പ്പി​ച്ച്‌ പ്ര​തേ്യ​ക ചി​കി​ത്സ ന​ല്‍​ക​ണം.
ത്വ​ക്ക് രോ​ഗ​ങ്ങ​ളും, ക​ണ്ണ്, ചെ​വി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ​ക​ളും ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ക​ഴി​വ​തും ച​ര്‍​മ്മം ഈ​ര്‍​പ്പ​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്ക​ണം. മ​ലി​ന​ജ​ല​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ടി വ​രു​മ്ബോ​ള്‍ അ​തി​നു ശേ​ഷം ക്ലോ​റി​നേ​റ്റ് ചെ​യ്ത വെ​ള്ള​ത്തി​ല്‍ കൈ​കാ​ലു​ക​ള്‍ ക​ഴു​കി വ്യ​ത്തി​യാ​ക്കി ഉ​ണ​ക്ക​ണം. വ​ളം​ക​ടി പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ ഉ​ട​ന്‍ വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണം. ചെ​ങ്ക​ണ്ണ്, ചെ​വി​യി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ എ​ന്നി​വ​യ്ക്കും ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഡി.​എം.​ഒ നി​ര്‍​ദേ​ശി​ച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.