''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വികസന വഴിയില്‍ പുനലൂര്‍ നഗരസഭ


പുനലൂര്‍: വികസന പ്രവര്‍ത്തനങ്ങളുടെ വഴിയിലാണ് പുനലൂര്‍ നഗരസഭ. 35 ഡിവിഷനുകളുള്ള നഗരസഭയില്‍ ഭൂരഹിതരും ഭവന രഹിതാരുമായ എല്ലാവര്‍ക്കും വിടും ഭൂമിയും നല്‍കുന്ന പദ്ധതിക്ക് കഴിഞ്ഞ മാസം തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തില്‍ 300 പേര്‍ക്ക് വീട് വച്ചു നല്‍കുന്നതിന്റെ ആദ്യ ഗഡുവിന്റെ വിതരണവും നടത്തി. വര്‍ഷങ്ങളായി പൊതുശ്മശാനം ഇല്ലാതിരുന്ന നഗരസഭയില്‍ 98 ലക്ഷം രൂപ ചെലവഴിച്ച്‌ ആത്യാധുനിക സൗകര്യങ്ങളോടെ പഴയ ശ്മശാനം നവീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുടിവെളള ക്ഷാമം നേരിടുന്ന നഗരസഭകളില്‍ ഒന്നായിരുന്നു പുനലൂര്‍ .ഇതിന് പരിഹാരമായി കേരളത്തിലെ ഏറ്റവും വലിയ ജല വിതരണ പദ്ധതിയായ ജപ്പാന്‍ (മീനാട്) കുടിവെളള പദ്ധതിയില്‍ നിന്നും ജലവിതരണം പുനലൂരില്‍  ആരംഭിക്കുന്നതിന് നടപടിയായി. ഇത് കണക്കിലെടുത്ത് ഈ പദ്ധതിയില്‍ നിന്ന് നഗരസഭയില്‍ കുടിവെളളം എത്തിക്കാനുളള ശ്രമങ്ങള്‍ ഒന്നര വര്‍ഷം മുമ്പ്  ആരംഭിച്ചിരുന്നു. ഇപ്പോള്‍ നാലു കോടി രൂപ ചെലവഴിച്ച്‌ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കരവാളൂര്‍ പഞ്ചായത്തിലെ പനംകുറ്റി മലയില്‍ സ്ഥാപിച്ചിരിക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയില്‍ നിന്ന് പ്രത്യേക പൈപ്പ് ലൈന്‍ ഇടുന്ന ജോലികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഇത് വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്കുമായി ബന്ധിപ്പിച്ച ശേഷം നഗരസഭ പ്രദേശത്ത് കുടിവെളളം എത്തിക്കുന്ന നൂതനമായ പദ്ധതി പുരോഗമിച്ചു വരികയാണെന്ന് നഗരസഭ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ അറിയിച്ചു.
പുനലൂര്‍ നഗരത്തില്‍ തൂക്കുപാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഏഴ് നില ഷോപ്പിംഗ് കോംപ്ലക് 3.95 കോടി രൂപ ചെലവഴിച്ച്‌ പുനരുദ്ധരിക്കുന്ന ജോലികളും നടന്നു വരികയാണ്. കാലപ്പഴക്കത്തെ തുടര്‍ന്ന് തകര്‍ച്ച നേരിട്ടിരുന്ന കെട്ടിട സമുച്ചയമാണ് പുനരുദ്ധരിക്കുന്നത്.പുനലൂരില്‍ ഇപ്പോള്‍ വന്‍വികസന പദ്ധതികള്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്.
പ്ലാസ്റ്റിക് വിമുക്ത മേഖലയായ നഗരസഭ ആതുര സേവന രംഗത്തും കാര്‍ഷിക, ഉല്പാദന മേഖലയിലും ശ്രദ്ധേയമായ പദ്ധതികളാണ് ആവിഷ്കരിച്ച്‌ നടപ്പിലാക്കി വരുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.