വിളക്കുപാറ ബിവറേജസിലും സ്റ്റേഷനറി കടയിലും അക്രമം നടത്തിയ ആൾ പോലീസ് പിടിയിൽ


അഞ്ചൽ: വിളക്കുപാറ ബിവറേജസ് ഔട്ട് ലെറ്റിലും സമീപത്തെ സ്റ്റേഷനറി കടയിലും അതിക്രമിച്ച് കയറി അക്രമം നടത്തിയ ആൾ പോലീസ് പിടിയിൽ .വിളക്കുപാറ സുനിൽ വിലാസത്തിൽ 38 കാരനായ ചങ്കു സുനിലാണ് പിടിയിലായത്. ഉച്ചക്ക് രണ്ടര മണിയോടെ ബിവറേജ് ഔട്ട് ലെറ്റ്  മാനേജരുടെ ക്യാബിനിൽ എത്തിയ സുനിൽ പൈസ നൽകാതെ മദ്യം നൽകണമെന്ന് ആവശ്യപ്പെട്ടു. പൈസ നൽകിയാൽ കൗണ്ടറിൽ നിന്ന് മദ്യം ലഭിക്കുമെന്ന് മാനേജർ പറഞ്ഞതോടെ പ്രകോപിതനായ സുനിൽ മാനേജരെ അസഭ്യം പറയുകയും സെയിൽസ് ഷോപ്പിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു. തുടർന്ന് സെയിൽസിനായ് സുക്ഷിച്ചിരുന്ന മദ്യം കൈക്കലാക്കുവാൻ സുനിൽ ശ്രമം നടത്തി .ഇത് തടയുവാൻ ശ്രമിച്ച ഷോപ്പിലെ ജീവനക്കാരെ കൈയ്യേറ്റം ചെയ്തു. ഔട്ട് ലെറ്റ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുനിൽ അവിടെ നിന്ന് കടന്ന് കളഞ്ഞു. വിളക്കുപാറ ക്ഷേത്രത്തിന് സമീപത്തെ സ്റ്റേഷനറി കടയിൽ എത്തിയ സുനിൽ ഒരു കിലോ പഴം നൽകാൻ  കട ഉടമയോട് ആവശ്യപ്പെട്ടു. മുമ്പ് സാധനം വാങ്ങിയതിന്റെ പൈസ നൽകിയാലെ പഴം നൽകുകയുള്ളു എന്ന് പറഞ്ഞ കട ഉടമയെ ക്രൂരമായി മർദ്ദിച്ചു.കടയ്ക്കുള്ളിലെ മേശകളും സാധന സാമഗ്രികളും വലിച്ച് നിലത്തിട്ട് നശിപ്പിക്കുകയും ചെയ്തു.കടയിൽ അക്രമം നടത്തിയ ശേഷം കെട്ടുപ്ലാച്ചി ഭാഗത്തേക്ക് പോകൻ ശ്രമിക്കവെ പിൻതുടർന്ന് എത്തിയ ഏരൂർ എസ്.ഐ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുനിലിനെ പിടികൂടുകയായിരുന്നു.സംഭവത്തെ തുടർന്ന് ബിവറേജ് ഔട്ട് ലെറ്റ് മാനേജരും കട ഉടമ വിളക്കുപാറ സ്വദേശി സ്വാമിനാഥനും പോലീസിൽ പരാതി നൽകി. മുമ്പ് നിരവധി ക്രമിനൽ കേസിൽ പ്രതിയായ ചങ്കു സുനിലിനെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തുകയും കാപ്പാ നിയമം ചുമത്തി നേരത്തേ ഏരൂർ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.