''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഏരൂര്‍ എണ്ണപ്പന തോട്ടത്തില്‍ പുലിയെന്ന് അഭ്യൂഹം


കുളത്തൂപ്പുഴ: ഏരൂര്‍ എണ്ണപ്പന തോട്ടത്തില്‍ പുലിയെ കണ്ടെന്ന അഭ്യൂഹം പരിഭ്രാന്തി പരത്തി. വനപാലകര്‍ നടത്തിയ പരിശോധനയില്‍ പുലിയുടേതിന് സമാനമായ കാല്‍പാടുകള്‍ സ്ഥിരീകരിച്ചു. ഇത് വള്ളിപ്പൂച്ചയുടേതാണെന്ന് വനപാലകര്‍ പറഞ്ഞു,​ ഏരൂര്‍ വിളക്കുപാറ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപമാണ് പുലിയെയും രണ്ട് കുട്ടികളേയും കണ്ടതായി പറയുന്നത്. എണ്ണപ്പന കുലയുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ വയനാട് സ്വദേശി പ്രദീപും സഹായിയുമാണ് പുലിയെകണ്ടെന്ന് ഫാക്ടറി അധികൃതരെ അറിയിക്കുന്നത്. വയനാട്ടില്‍ നിന്ന് എണ്ണപ്പന കുലയും കയറ്റി വ്യാഴാഴ്ച രാത്രിയോടെയാണ് ഇവര്‍ ഓയില്‍പാം ഫാക്ടറിയില്‍ എത്തിയത്. പ്രവര്‍ത്തന സമയം കഴിഞ്ഞതിനാല്‍ ലോഡ് ഇറക്കുവാന്‍ കഴിഞ്ഞില്ല. ഇതോടെ ഫാക്ടറിക്ക് പുറത്ത് വാഹനം നിറുത്തിയിട്ട് ആഹാരം പാകം ചെയ്യുവാനായി ഗ്യാസ് അടുപ്പും മറ്റും സജീകരിക്കുന്നതിനിടയില്‍ വാഹനത്തിന് മുന്നില്‍ പുലിയെ കാണുകയായിരുന്നു.
ഇതോടെ ഇവര്‍ ഭയന്ന് ലോറിയുടെ ക്യാബിനുളളില്‍ അഭയം പ്രാപിച്ചു. വാഹനത്തിന് നേരേ ഇവ നടന്നടുത്തതോടെ ഹോണ്‍ മുഴക്കി ശബ്ദമുണ്ടാക്കി. തുടര്‍ന്ന് ഇവ എണ്ണപ്പന തോട്ടത്തിനുള്ളിലേക്ക് ഒാടിമറയുകയായിരുന്നു.
വള്ളിപൂച്ചയാണെന്നാണ് വനപാലകരുടെ നിഗമനം. തൊഴിലാളികള്‍ പരിഭ്രാന്തരാകേണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അഞ്ചല്‍ റേഞ്ച് ഓഫീസര്‍ ബി .ആര്‍. ജയന്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.