''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എരൂര്‍ പോലീസ്‌ കോടതി ഉത്തരവ്‌ പാലിക്കുന്നില്ല എന്ന് പരാതി


കോടതി ഉത്തരവ് ലഭിച്ചിട്ടും വീടും വസ്തുവും കൈയ്യേറി താമസം ആക്കിയവരെ പുറത്താക്കാൻ പോലീസ് തയ്യാറാകുന്നില്ല എന്ന് പരാതി. ഏരൂർ ചിത്തിരയിൽ സൈജുവാണ് പരാതിക്കാരൻ. 2015 ൽ ഏരൂർ കരിമ്പിൻകോണം പ്രദേശത്ത് സൈജു വില യാധാരമായി 29 സെന്റ് വസ്തു വാങ്ങിയിരുന്നു. എന്നാൽ വസ്തു വിലക്ക് നൽകിയ ഹരികുമാർ ,ഭാര്യ സിന്ദു ,ഹരികുമാറിന്റെ മാതാവ് എന്നിവർ അടങ്ങിയ കുടുബം സൈജു വസ്തു തട്ടിയെടുത്തതാണ് എന്ന് ആരോപിച്ച് 2017 ൽ ഈ വസ്തുവിൽ കയറി താമസം ആരംഭിച്ചു. താമസത്തിനായ് ഇവർ എത്തുമ്പോൾ സൈജു വിന്റെ സഹോദരി ഈ വീട്ടിൽ താമസിച്ചു വരുകയായിരുന്നു.ഇതേ തുടർന്ന് ഹരികുമാറും കുടുബവും സിറ്റൗട്ടിലും കാർ പോർച്ചിലുമായി താമസം ആക്കി. വസ്തു കൈയ്യേറി താമസമാക്കിയ ഘട്ടത്തിൽ തന്നെ സൈജു കോടതിയെ സമീപിച്ചിരുന്നു. ഒടുവിൽ കോടതിയുടെ അന്വോഷണത്തിൽ ഹരികുമാറും കുടുംബവും സൈജുവിന് വസ്തു വിലയാധാരമായി നൽകിയതാണെന്ന് കണ്ടെത്തുകയും സൈജുവിന് അനുകൂല ഉത്തരവ്  പുനലൂർ മുൽസിഫ് കോടതി പുറപ്പെടുവിക്കുകയും ചെയ്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വസ്തുവിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനായ് പോലീസ് സഹായം ആവശ്യപ്പെട്ട് നിരവധി തവണ സൈജു പോലീസിനെ സമീപിച്ചു. എന്നാൽ ഭരണ കക്ഷിയിലെ ചിലരുടെ സമ്മർദ്ദ പ്രകാരമാണ് പോലീസ് കൈയ്യേറ്റം ഒഴുപ്പിക്കുന്നതിനുള്ള സഹായം നൽകാൻ തയ്യാറാകാത്തത് എന്നും സൈജു പറഞ്ഞു.
മുമ്പ് കാപ്പാ നിയമം ചുമത്തി സൈജുവിനെതിരെ അഞ്ചൽ സി.ഐ കേസ് എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നിന്ന് നാടുകടത്തുകയും ചെയ്തു. ആ സാഹചര്യത്തിൽ ചില അടിയന്തര ആവശ്യങ്ങൾക്കായി ഐ.ജി യുടെ പ്രത്യേക അനുമതി പ്രകാരം കൊല്ലം ജില്ലയിൽ പ്രവേശിച്ച സൈജു വിനെ സി.ഐ അറസ്റ്റ് ചെയ്യുകയും ചെയ്തും. കള്ള കേസിൽ കുടിക്കി അറസ്റ്റ് ചെയ്തതാണ് എന്ന് കാട്ടി കോടതിയെ സമീപിച്ച സൈജുവിന്റെ നിരപരാധിത്വം കോടതിയുടെ മുമ്പാകെ തെളിഞ്ഞു. ഈ കേസിലും കൊല്ലം സെക്ഷൻസ് കോടതി സൈജുവിന് അനുകൂല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസ്‌ അപ്പീല്‍ പോകുകയും നിലവില്‍ വീണ്ടും കോടതിയുടെ പരിഗണയില്‍ ആയതിനാലും മേല്‍ കോടതി വിധി വന്നെങ്കിലെ പോലീസിനു  എന്തെങ്കിലും ചെയ്യുവാന്‍ കഴിയു എന്നാണു എരൂര്‍ പോലീസിന്‍റെ നിലപാട്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.