''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ ടി.ബി ജംഗ്ഷനില്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ യുവതി ഓപ്പറേഷനെ തുടര്‍ന്ന് മരിച്ചു ചികില്‍സാ പിഴവെന്നു ആരോപിച്ചു ബന്ധുക്കള്‍ രംഗത്ത്


പുനലൂര്‍:പുനലൂര്‍ ടി.ബി ജംഗ്ഷനില്‍ ഉള്ള സ്വകാര്യ ആശുപത്രിയിലാണ് യുവതി സിസേറിയന്‍ ഓപ്പറേഷനെ തുടര്‍ന്ന് മരണപ്പെട്ടത് ചികില്‍സാ പിഴവെന്നു ആരോപണം ഉന്നയിച്ചു ബന്ധുക്കള്‍ രംഗത്ത്. കൊട്ടാരക്കര പുത്തൂര്‍ ആറ്റുവാശ്ശേരി കിരണ്‍ ചന്ദ്രന്റെ ഭാര്യ പുത്തയം ചരുവിള പുത്തന്‍വീട്ടില്‍ പുനലൂര്‍ എസ്.ബി.ഐ ജീവനക്കാരി രേഷ്മ (24)ആണ് സിസേറിയന്‍ ഓപ്പറേഷനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം മരണപ്പെട്ടത് .'ഗര്‍ഭിണിയായ രേഷ്മ ചികില്‍സക്ക് പുനലൂര്‍ ദീന്‍ ആശുപത്രിയെ ആണ് ആശ്രയിച്ചിരുന്നത്.ജോലി സംബന്ധമായി പുനലൂരില്‍ വാടകക്ക് താമസിക്കുകയായിരുന്നു രേഷ്മ.
രേഷ്മയെ സിസേറിയന്‍ ഓപ്പറേഷന് ശേഷം ഇന്നലെ റൂമിലേക്ക്‌ മാറ്റിയിരുന്നു.കുട്ടിയുടെ നില മെച്ചമാണ്. ഓപ്പറേഷന്  ശേഷം ഇന്നലെ രാത്രിയില്‍ തലവേദന അനുഭവപ്പെടുന്നു എന്ന് രേഷ്മ ബന്ധുക്കളോട് പറഞ്ഞു.ബന്ധുക്കള്‍ ഡ്യൂട്ടിയില്‍ ഉള്ളവരെ വിവരം അറിയിക്കുകയും ഡ്യൂട്ടി നഴ്സ്  ഇന്‍ജെക്ഷന്‍ ,ഗുളികകള്‍ ഇവ നല്‍കിയി കിരണ്‍ ചന്ദ്രന്റെ അമ്മ സുമതിയമ്മ പറയുന്നു.ഗുളികയും, ഇന്‍ജെക്ഷനും നല്‍കി കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നതായി രേഷ്മ പറഞ്ഞു എന്ന് ബന്ധുക്കള്‍ പറയുന്നു തുടര്‍ന്ന് വെളുപ്പിനെ നാല് മണിയോടെ  മരണം സംഭവിക്കുകയായിരുന്നു. സിസേറിയന്‍ ഓപ്പറേഷനിലൂടെ പുറത്തെടുത്ത കുഞ്ഞിന് പിറവിയിലെ അമ്മ നഷ്ടപ്പെട്ടു. ഭര്‍ത്താവ്  കിരണ്‍ ചന്ദ്രന്‍ വിദേശത്തു ജോലിയാണ്. അപ്രതീക്ഷിതമായി ഉണ്ടായ ഭാര്യയുടെ അതിദാരുണമായ വേര്‍പാടില്‍ കൈക്കുഞ്ഞിനെയും കൊണ്ട് ഇനി എന്ത് ചെയ്യണമെന്നറിയാതെ വിധിയുടെ മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് രേഷ്മയുടെ ഭര്‍ത്താവ് കിരണ്‍ ചന്ദ്രന്‍.രേഷ്മ മരണപ്പെട്ട സാഹചര്യത്തില്‍ കുഞ്ഞിലെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റി.
ചികില്‍സാപിഴവിനെ തുടര്‍ന്നാണ് രേഷ്മ മരണപ്പെട്ടത് എന്നു ആരോപിച്ചു കിരണ്‍ ചന്ദ്രയുടെ അമ്മയും,രേഷ്മയുടെ അമ്മയും ബന്ധുക്കളും രംഗത്ത് എത്തി.ഗർഭിണിയായി രണ്ടാം മാസം മുതൽ രേഷ്മയുടെ ചികിത്സയും പരിശോധനകളും പുനലൂര്‍ ദീൻ ആശുപത്രിയിൽ ആയിരുന്നു. ഇതുവരെയും ഒരു പ്രശ്നവും ഇല്ലായിരുന്നു.ഇപ്പോള്‍ നല്‍കിയ ഗുളിക, ഇന്‍ജെക്ഷന്‍ ഇവയാണ് രേഷ്മയെ മരണത്തിലെത്തിച്ചത് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ രേഷ്മയുടെ മരണത്തില്‍ പ്രതികരിക്കുവാന്‍ തയ്യാറായില്ല. മുമ്പും നിരവധി സമാന സംഭവങ്ങള്‍ ആശുപത്രിയില്‍ നടന്നിട്ടുണ്ട് എന്നും നിയമനടപടികള്‍ക്ക് വിധേയരായി എന്നാണ് അറിയുവാന്‍ കഴിയുന്നത്. എന്നാല്‍ അതൊക്കെയും പണവും സ്വാധീനവും ഉപയോഗിച്ച് ആശുപത്രി അധികൃതര്‍ ഒതുക്കി തീര്‍ത്തതായി പറയപ്പെടുന്നു.
ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്നു പുനലൂര്‍ പോലീസ്‌ സ്ഥലത്ത് എത്തി സി.ഐ ബിനു വര്‍ഗീസ്‌,എസ്.ഐ. ജെ രാജീവ്‌ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു അയച്ചു.പോലീസ്‌ അസ്വഭാവിക മരണത്തിനു കേസ്‌ എടുത്തു.ചികില്‍സാ പിഴവ് മൂലം മരണം സംഭവിച്ചു എന്നാ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കൂട്ടം ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ആയിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.