''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അച്ചന്‍കോവില്‍ റോഡിന് ശാപമോക്ഷം ആകുന്നു നബാര്‍ഡില്‍ നിന്ന് 15.5 കോടി രൂപ അനുവദിച്ചതായി സ്ഥലം എം.എല്‍.എ


പുനലൂര്‍: അച്ചന്‍കോവില്‍ റോഡിന് ശാപമോക്ഷം ആകുന്നു.കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന അലിമുക്ക് - അച്ചന്‍കോവില്‍ വനപാതയുടെ പുനരുദ്ധാരണത്തിന് നബാര്‍ഡില്‍ നിന്ന് 15.5 കോടി രൂപ അനുവദിച്ചതായി സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ. രാജു അറിയിച്ചു.
വനം വകുപ്പിന് നബാര്‍ഡില്‍ നിന്ന് ആകെ അനുവദിച്ച 20 കോടി രൂപയില്‍ നിന്ന് 15.5 കോടി ചെലവഴിച്ചാണ് അലിമുക്ക് - അച്ചന്‍കോവില്‍ പാത നവീകരിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. പുനലൂര്‍ - പത്തനാപുരം റോഡിലെ അലിമുക്കില്‍ നിന്നാരംഭിക്കുന്ന അച്ചന്‍കോവില്‍ പാത തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായിട്ട് 15 വര്‍ഷം പിന്നിടുന്നു. പാതയുടെ തകര്‍ച്ച കാരണം അച്ചന്‍കോവിലിലേക്കുളള കെ.എസ്.ആര്‍.ടി.സി ബസുകള്‍ മുടങ്ങുന്നത് പതിവായി. കഴിഞ്ഞമാസത്തെ പെരുമഴ കാരണം ഒരാഴ്ചയോളം തുടര്‍ച്ചയായി ഇതുവഴിയുളള ബസ് സര്‍വീസ് മുടങ്ങിയിരുന്നു.
42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ഭൂരിഭാഗവും വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ്. ഇതില്‍ കടമ്പ്പാറ, തുറ, ചെരിപ്പിട്ടകാവ്, മൂന്ന് മുക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. നാട്ടുകാര്‍ ശ്രമദാനത്തിലൂടെ പലതവണ റോഡ് നന്നാക്കിയെങ്കിലും മലവെള്ളപ്പാച്ചിലില്‍ പൂര്‍ണമായും തകരുകയായിരുന്നു. റോഡിന്റെ ശോച്യാവസ്ഥയും ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി പുനലൂര്‍ ന്യൂസ്‌ പലതവണ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും കൂടാതെ ബന്ധപ്പെട്ടവരുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പാതയുടെ പുനരുദ്ധരണത്തിന് തുക അനുവദിച്ചത്.
റോഡിന്റെ തകര്‍ച്ച കാരണം അച്ചന്‍കോവില്‍ നിവാസികള്‍ തമിഴ്നാട് വഴി 57 കിലോമീറ്റര്‍ ചൂറ്റിയാണ് പഞ്ചായത്ത് ആസ്ഥാനമായ കഴുതുരുട്ടിയില്‍ എത്തുന്നത്. തകര്‍ന്ന റോഡിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ മലയോരവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് ഗ്രാമവാസികള്‍. ഇത് കൂടാതെ പുനലൂര്‍ മണ്ഡത്തില്‍ പ്രളയക്കെടുതിയില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും നവീകരിക്കാന്‍ രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പെതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തുക അനുവദിച്ചതെന്നും പുനരുദ്ധാരണ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.