
അഞ്ചൽ: അലയമൺ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ജൈവകൃഷി - നല്ല കൃഷി രീതികൾ പദ്ധതിയുടെ പരിശീലന പരിപാടി നടന്നു. കരുകോണിൽ നടന്ന പരിപാടി അലയമൺ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം.സാദിക് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അമ്പിളി അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് മങ്കൊമ്പിൽ ക്ലാസെടുത്തു. ഓർഗാനിക് ടെക്നോളജി മാനേജർ അനുപമ നേതൃത്വം നൽകി.
ബ്ലോക്ക് പഞ്ചായത്തംഗം സജീനാ ഷിബു, ഗ്രാമപഞ്ചായത്തംഗങ്ങളായ എച്ച്.സുനിൽ ദത്ത്,അനി ജോയി,സോഫിയ, ബി.വർഗ്ഗീസ് എന്നിവർ സംബന്ധിച്ചു. കൃഷി അസി.മാരായ അനു, അനില, വർഷ എന്നിവർ നേതൃത്വം നൽകി.
റിപ്പോര്‍ട്ടര്‍ മൊയ്ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ