''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ ചന്തയിൽ മാലിന്യം ചാക്കുകളിലാക്കി കൊണ്ട് തള്ളുന്നതായി പരാതി


അഞ്ചൽ :അഞ്ചൽ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ദിനം പ്രതി ശേഖരിച്ച് സംസ്കരിയ്ക്കാൻ പഞ്ചായത്ത് നൽകിയ കരാറുകാരൻ പണി ഉപേക്ഷിച്ചതോടെ  അഞ്ചൽ ചന്തയിൽ മാലിന്യം ചാക്കുകളിലാക്കി കൊണ്ട് തള്ളുന്നു. അഞ്ചൽ ടൗണിലെ കോഴിക്കടയിലെയും ഹോട്ടലുകളുടെയും മാലിന്യങ്ങൾ പ്ലാസിറ്റിക്ക് ചാക്കിലാക്കി അഞ്ചൽ ചന്തയിൽ കൊണ്ട് തള്ളുന്നത് മൂലം പ്രദേശവാസികളും വ്യാപാരികളും ചന്തയിൽ എത്തുന്ന നൂറുകണക്കിനാളുകളും പകർച്ചവ്യാധി ഭീഷണിയിലാണ്. അഞ്ചൽ പഞ്ചായത്ത് വ്യാപാരസ്ഥാപനങ്ങളിലെയും ടൗണിലെയും മാലിന്യം ശേഖരിച്ച് അഞ്ചൽ ചന്തയിൽ എത്തിച്ച് സംസ്കരിക്കുന്നതിന് സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിച്ച് വരികയായിരുന്നു. എന്നാൽ ഇതിന്റെ പുക പടരുന്നത്  പ്രദേശവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കുകയും കരാറുകാരനുമായി പ്രദേശവാസികൾ വാക്കേറ്റവും സംഘർഷാവസ്ഥയും പതിവായതോടെയാണ്  കരാറുകാരൻ പണി ഉപേക്ഷിച്ചത്. കോഴിക്കടയിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങൾ ഉൾപ്പെടെ ചാക്കിലാക്കി ചന്തയിൽ കൊണ്ട് തള്ളിയതോടെ നാട്ടുകാരും വ്യാപാരികളും ദുരിതത്തിലായിരിക്കുകയാണ്. ചന്തയിൽ കൊണ്ട് തള്ളിയ മാലിന്യം പഞ്ചായത്ത് അധിക്യതർ അടിയന്തിരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യ.മാലിന്യം ശേഖരിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും 250 രൂപ മുതൽ 4000 രൂപാ വരെ വാങ്ങിയാണ് കരാറുകാരൻ ആയ സ്വകാര്യ വ്യക്തി മാലിന്യം സംസ്കരിച്ച് വന്നത്.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.