''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലില്‍ സി.പി.ഐ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം


അഞ്ചൽ: സി.പി.ഐ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സി.പി.ഐ ഹർത്താലിന് ആഹ്വാനം ചെയ്തത്.അഞ്ചൽ മണ്ഡലത്തിന്റെ പ്രവർത്തന പരിധിയിലുള്ള ഏരൂർ, അലയമൺ, അഞ്ചൽ, ഇടമുളയ്ക്കൽ, കുളത്തൂപ്പുഴ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലാണ് ഹർത്താൽ ആചരിച്ചത്.അഞ്ചൽ സെൻറ് ജോൺസ് കോളേജിലെ എ.ഐ.എസ്.എഫ് പ്രവർത്തകർ  പഞ്ച് മോദി ചലഞ്ച് എന്ന പരിപാടി നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞതിനെ ചൊല്ലിയുണ്ടായ സംഘർഷം പിന്നീട് സി.പി.ഐ-ബി.ജെ.പി പ്രവർത്തകരുടെ പ്രതിക്ഷേധ പ്രകടനങ്ങളിലേക്കും പൊലീസിന് നേരേയുള്ള കല്ലേറിലും  കലാശിക്കുകയായിരുന്നു. സി.പി.ഐ പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ പുനലൂർ സർക്കിൾ ഇൻസ്പെക്ടർ ബിനു വർഗീസിനും  രണ്ട് സിവിൽ പൊലീസ് ഓഫീസർമാർക്കും  പരിക്കേറ്റിരുന്നു.സംഭവത്തിൻ കണ്ടാലറിയാവുന്ന 21 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.ഇതേത്തുടർന്ന് സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ പൊലീസ്  അറസ്റ്റ് ചെയ്യുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. മെഡിക്കൽ ഷോപ്പുകൾ, ഒഴികെയുള്ള മിക്ക സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നില്ല.കെ.എസ് ആർ ടി സി ബസ്സുകൾ സർവീസ് നടത്തി.ലിജു ജമാലിനെ 14 ദിവസത്തേയ്ക്ക് കോടതി റിമാൻഡ് ചെയ്‌തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.