
അഞ്ചല്‍:അഞ്ചലിൽ സി.പി.ഐ- പോലീസ് സംഘർഷം സംഘർഷത്തിൽ പുനലൂർ സർക്കിൾ ഇൻസ്പെക്ടർ ബിനു വർഗീസ് തലയ്ക്ക് ഗുരുതര പരിക്ക് മറ്റു രണ്ട് പൊലീസുകാർക്കും മർദ്ദനത്തിൽ പരിക്കേറ്റു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വൈകിട്ട് ഏഴു മണിയോട് കൂടിയാണ് സംഘർഷ പരമ്പരകൾക്ക് തുടക്കം ഇതിനു ഇതിനു മുന്നോടിയായി ഉച്ചയോടെ എ ഐ എസ് എഫ് പ്രവർത്തകരുടെ പഞ്ച് മോദി ചലഞ്ച് പരിപാടി തടയുവാനായി ബി.ജെ.പി പ്രവർത്തകർ എത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം എ.ഐ.എസ്. എഫ് - എ ഐ വൈ എഫ് പ്രവർത്തകർ പഞ്ച് മോദി ചലഞ്ച് പരിപാടിക്കായി നരേന്ദ്രമോദിയുടെ കോലവുമായി പോകുമ്പോൾ ബി.ജെ.പി പ്രവർത്തകർ തടയുവാൻ എത്തുകയും സംഘർഷ സാധ്യത കണക്കിലെടുത്ത് ഇരുകൂട്ടരെയും പോലീസ് പിരിച്ചു വിട്ടു. എ.ഐ.എസ്.എഫ് പ്രവർത്തകർ കൊണ്ടു വന്ന കോലം പോലീസ് പിടിച്ചു വാങ്ങാൻ ശ്രമിച്ചത് ഏറെ നേരം വാഗ്വാദത്തിന് ഇടയാക്കുകയും പൊലീസുമായി ഉന്തും തള്ളലും കലാശിക്കുകയും ചെയ്തിരുന്നു. വൈകിട്ട് ഏഴു മണിയോടെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് അഞ്ചലിൽ സി.പി.ഐ നേതൃത്വത്തിൽ പ്രകടനം നടത്തി സി.പി.ഐ പ്രകടനത്തെ പ്രതിരോധിക്കുവാൻ ബി.ജെ.പി പ്രവർത്തകരും എത്തിയതോടെ പോലീസ് രംഗത്തെത്തി ഇരുകൂട്ടരെയും ശാന്തരാക്കി പിരിച്ചുവിട്ടു പിന്നീടാണ് സി.പി.ഐയും പൊലീസും ഏറ്റുമുട്ടിയത് പ്രകടനം കഴിഞ്ഞ പാർട്ടി ഓഫീസിലേക്ക് തിരികെ പോകുന്ന വഴിക്ക് കോളേജ് കോളേജ് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഘർഷം പോലീസ് പ്രകോപനം ഉണ്ടാക്കിയതാണ് സംഘർഷത്തിന് കാരണം എന്ന് സി.പി.ഐ നേതാക്കൾ പറഞ്ഞു.
പുനലൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ