
അഞ്ചൽ:സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പാളിനെ കെ.എസ്.യു വിദ്യാർത്ഥികൾ ഉപരോധിച്ചു. അടുത്ത മാസം 9 ന് നടക്കാനിരിക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശനങ്ങളെത്തുടർന്നാണ് കെ.എസ്.യു പ്രവർത്തകർ പ്രിൻസിപ്പാളിനെ ഉപരോധിച്ചത്. ഏതാനും കെ.എസ്.യു പ്രവത്തകർ നൽകിയ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സാങ്കേതിക കാരണങ്ങളാൽ കോളേജധികൃതർ തള്ളുകയുണ്ടായി. എഴുപത്തിയഞ്ച് ശതമാനം ഹാജർ ഉള്ളവർക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാനർഹതയുള്ളെന്നാണ് നിയമം. എന്നാൽ കെ.എസ്.യു പ്രവർത്തകർക്ക് നിശ്ചിത ശതമാനം ഹാജരില്ലെന്ന കാരണത്താലാണത്രേ പത്രിക തള്ളിയത്.എന്നാൽ ഇത് വിവേചനപരമാണെന്നും ഹാജർ അറുപത് ശതമാനം പോലുമില്ലാത്തവരുടെ പത്രികകൾ കോളേജധികൃതർ സ്വീകരിച്ചുവെന്നും ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ ഉപരോധമാരംഭിച്ചത്. വൈകിട്ട് ആറ് മണി വരെ ഉപരോധം തുടർന്നു.
റിപ്പോര്‍ട്ടര്‍ മൊയ്ദു അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ