''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ എക്സൈസ് നടത്തിയ വ്യാജച്ചാരായ റെയ്ഡിൽ 47 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു


അഞ്ചൽ: അഞ്ചൽ എക്സൈസ്   നടത്തിയ വ്യാജച്ചാരായ റെയ്ഡിൽ 47 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. രണ്ട് പേര്‍ അറസ്റ്റിൽ. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഒരാൾ സ്കൂട്ടറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.പുനലൂർ വെളളിമല മഞ്ജു വിലാസത്തിൽ റെനീഷ് (33) ആർച്ചൽ പ്രവീണാ ഭവനിൽ ഗീത (45) എന്നിവരാണ് അറസ്റ്റിലായത്. കുളത്തൂപ്പുഴ രാഹുൽ ഭവനിൽ ജയകുമാർ (37) ആണ് രക്ഷപ്പെട്ടത്. കുളത്തൂപ്പുഴ, ഓന്തു പച്ച, ഡാലി എന്നീ പ്രദേശങ്ങളിൽ വ്യാപകമായി വ്യാജ വിദേശ മദ്യ വില്പന നടക്കുന്നുണ്ടെന്നുള്ള പരാതിയെത്തുടർന്നെത്തിയ അഞ്ചൽ എക്‌സൈസ് സംഘം അടുത്തെത്തിയപ്പോൾ ജയകുമാർ എക്സൈസിനെ ആക്രമിച്ച ശേഷം  രക്ഷപെടുകയായിരുന്നു.  സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന എഴുപത് കുപ്പി വിദേശമദ്യവും കണ്ടെടുത്തിട്ടുണ്ട്. സ്കൂട്ടറിൽ സഞ്ചരിച്ച് വിദേശമദ്യം കൂടിയ വിലയ്ക്ക് വില്പന നടത്തുകയായിരുന്നു  ജയകുമാർ .അനധികൃതമായി കൈവശം വച്ചിരുന്ന ഏഴ് ലിറ്റർ വിദേശമദ്യവുമായാണ് റെനീഷിനെ കസ്റ്റഡിയിലെടുത്തത്.വീട്ടിൽ വിദേശ മദ്യക്കച്ചവടം നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെതുടർന്നുള്ള റെയ്ഡിലാണ് ഗീത അറസ്റ്റിലാകുന്നത്. അഞ്ച് ലിറ്റർ വിദേശ മദ്യമാണ് ഇവരിൽ നിന്നും പിടികൂടിയത്.ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൽ സിവിൽ പ്രിവന്റീവ്  ഓഫീസർ അൻസാർ, മറ്റ് ഉദ്യോഗസ്ഥരായ പ്രദീപ് കുമാർ, അഖിലാഷ്,ഷൈജു, അജീഷ്, ജയേഷ്, സുധീർ വനിതാ ഓഫീസർമാരായ റിനി, ദീപ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.