
അഞ്ചല്‍:അഞ്ചലിലെ കടയിൽ കഴിഞ്ഞ രാത്രി നടന്ന മോഷണം സംബന്ധിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനു നേരേ സി.പി. ഐ നേതാവിന്റെ നേതൃത്വത്തിൽ കയ്യേറ്റ ശ്രമവും വധ ഭീഷണിയും. അഞ്ചൽ ടൗണിലെ മൊബൈൽ കടയിൽ മോഷണം നടന്ന സംഭവം റിപ്പോർട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനായ മൊയ്ദു അഞ്ചലിനെയാണ് സി.പി.ഐ നേതാവും അഞ്ചൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് അംഗവുമായ ഹാരിസ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും, വധഭീഷണി മുഴക്കിയതും . കഴിഞ്ഞ ജൂണ്‍ ഇരുപത്തി എട്ടിന് അഞ്ചൽ പഞ്ചായത്തിലെ എൽ.എസ് .ജി .ഡി ഓഫീസിൽ ആക്രമിച്ച് കയറി വനിതാ ജീവനക്കാരെ സഹിതം ആക്രമിച്ചു അസഭ്യം പറയുകയും ഫയലുകള്‍ വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ അഞ്ചൽ പോലീസിൽ ഹാരിസിന് എതിരെ കേസെടുത്തിരുന്നു. ഇത് വാർത്ത നല്‍കിയതിലുള്ള വിരോധമാണ് ഹാരിസ് മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും മൊയ്തുവിന് നേരേ വധ ഭീഷണി മുഴക്കിയതും. അനഭിമതനായതിനെ തുടർന്ന് നേരത്തെ സി.പി.എമ്മിൽ നിന്നും പുറത്താക്കിയ ഹാരിസ് പിന്നീട് സി.പി.ഐയിൽ ചേർന്നതോടെ അഞ്ചൽ സി.പി.ഐ നേതൃത്വത്തിനും ഇയാൾ തലവേദന ആയിരിക്കുകയാണ് . അഞ്ചൽ പഞ്ചായത്തിലെ എൽ.എസ് .ജി .ഡി ഓഫീസിൽ അതിക്രമിച്ച് കയറി വനിതാജീവനക്കാരെ സഹിതം ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തുവെങ്കിലും ഇതുവരെ ഹാരിസിനെ അറസ്റ്റ് ചെയ്യാനോ, ചോദ്യം ചെയ്യാനോ പോലും പോലീസ് ശ്രമിച്ചിട്ടില്ല. കൂടാതെ ഈ കേസിൽ ഇതുവരെ ജാമ്യമെടുക്കാന്‍ ഇയാളും തയ്യാറായിയിട്ടില്ല. അഞ്ചല്‍ പോലീസിന്റെ ഒത്താശയുള്ള ഇയാൾ അഞ്ചൽ എസ്.ഐ യുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മുന്നിൽ വച്ചാണ് മാധ്യമ പ്രവർത്തകനായ മൊയ്ദു അഞ്ചലിനെ ആക്രമിക്കാൻ ശ്രമിച്ചതും മൊയ്തു വിന് നേരേ വധ ഭീഷണി മുഴക്കുകയും ചെയ്തത്.
കേരള പത്ര പ്രവർത്തക അസോസിയേഷൻ താലൂക്ക് സെക്രട്ടറി ആണ് മൊയ്ദു അഞ്ചല്‍. മൊയ്ദു വിന് നേരേ നടന്ന ആക്രമണവും, വധഭിഷണി മുഴക്കലും നടത്തിയ ആൾക്കെതിരെ ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസ്സ് എടുക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ, സംസ്ഥാന കമ്മറ്റികൾ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ