ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ സ്വദേശി സുരേഷ് എസ്.പി നല്‍കിയ ചികിത്സാസഹായം മുന്‍ എം.എല്‍.എ സഖാവ് പി.എസ് സുപാല്‍ അനീഷിന് കൈമാറി


അഞ്ചല്‍: കഴിഞ്ഞ പതിനേഴ് വര്‍ഷമായി അരക്ക് താഴെ തളര്‍ന്നു കിടപ്പിലായ അനീഷിന് പുത്തന്‍ ഉണര്‍വ് നല്‍കി പുനലൂര്‍ സ്വദേശിയായ വിദേശ മലയാളിയുടെ സ്നേഹസ്പര്‍ശം.അനീഷിന് ഇനി ഓപ്പറേഷന്‍ നടത്താം. പുനലൂര്‍ തൊളിക്കോട് സ്വദേശിയായ ജീവിതത്തില്‍ കഷ്ടങ്ങളുടെ ഒരു വലിയ പരമ്പരയില്‍ കൂടി കടന്നു പോയ വ്യക്തിയാണ്.അരക്ക് താഴെ തളര്‍ന്നു എങ്കിലും കരുത്തുള്ള മനസുമായി സമാന ദുഃഖം അനുഭവിക്കുന്ന അനേകര്‍ക്ക്‌ തണലായി ജീവിതത്തിന് അര്‍ഥം നല്‍കി. അനേക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അനീഷിനു ശ്രീജ എന്ന ജീവിതസഖിയെ നല്‍കി വിധി ആനുകൂല്യം കാണിച്ചു.
എന്നാല്‍ പലപ്പോഴും മരുന്നുകളുടെ വിലയും ജീവിത ചിലവുകളും അനീഷിന് താങ്ങാന്‍ പറ്റാതെ ആയപ്പോള്‍ സുമനസുകള്‍ തുണയായി വന്നു.കാര്യങ്ങള്‍ കഷ്ടിച്ച് നടന്നു പോകുമ്പോള്‍ ആണ് വിധിയുടെ കനത്ത പ്രഹരം വീണ്ടും വന്നത് അനീഷിന്റെ കാലില്‍ അസ്ഥി ഒടിഞ്ഞു കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങള്‍ ആയി.കാലപ്പഴക്കത്തില്‍ അസ്ഥിക്ക് ചുറ്റും മാംസം വളര്‍ന്നു മൂടി. വലതു തുടയില്‍ വേദനയും കൂടെ കൂടെ മുറിവ് ഉണ്ടായി പഴുക്കുന്ന അവസ്ഥയും ആയിരുന്നു. ഡോക്ടര്‍മാരെ കാണിച്ചതില്‍ നിന്നും അടിയന്തരമായി കുറഞ്ഞത് ഒരു മാസത്തിനുള്ളില്‍ ഒരു മേജര്‍ ഓപ്പറേഷന്‍ ചെയ്യണം എന്ന് നിര്‍ദേശം ഉണ്ടായി.എന്നാല്‍ അതിന് വേണ്ടി വരുന്ന ചെലവ് ഒരു ലക്ഷത്തില്‍ കൂടുതല്‍ വരും എന്ന് കേട്ട് അനീഷിന്റെ തല കറങ്ങി.അന്നന്ന് അന്നത്തിന് ബുദ്ധിമുട്ടുന്ന അനീഷിന് സ്വപ്നം കാണാവുന്നതിലും അപ്പുറം ആയിരുന്നു ഈ തുക.എപ്പോഴും ഏതു പ്രശ്നങ്ങളിലും സഹായിക്കുന്ന ഫേസ്ബുക്കിനെ അഭയം പ്രാപിച്ചു വിഷമങ്ങള്‍ കാണിച്ചു പോസ്റ്റ് ഇട്ടു അനീഷിന്റെ പോസ്റ്റ്‌ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഗള്‍ഫ്‌ വ്യവസായിയും പുനലൂര്‍ നിവാസിയും മനുഷ്യസ്നേഹിയും ആയ സുരേഷ് എസ്.പി ചികില്‍സാ സഹായം നല്‍കുവാന്‍ വേണ്ടി പ്രദീപ്‌ ആരംപുന്നയെ ചുമതലപ്പെടുത്തി.തുടര്‍ന്നാണ് അനീഷിന്റെ ജീവിതത്തെ മാറ്റി മറിക്കുവാന്‍ പോന്ന അത്ഭുതകരമായ സംഭവം ആണ് ഇന്ന് അനീഷിന്റെ ജീവിതത്തില്‍ നടന്നത്.വീടിന്റെ വാതില്‍ കടന്നു വന്നവരെ അനീഷ്‌ അത്ഭുതത്തോടെ നോക്കി.മുന്‍ എം.എല്‍.എ സഖാ:പി.എസ് സുപാല്‍,സുരേഷ് സാറിന്റെ പ്രതിനിധി ആയി പ്രദീപ്‌ ആരംപുന്ന, ജബ്ബാര്‍ പനക്കവിള,ജോയി പാസ്റ്റന്‍ എന്നിവര്‍ ആയിരുന്നു വന്നത്.സഖാ:പി.എസ് സുപാല്‍ വളരെ അര്‍ദ്രതയോടും താല്‍പ്പര്യത്തോടും കൂടി അനീഷിന് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായങ്ങളെക്കുറിച്ചു ആരാഞ്ഞു അനീഷിന് തുടര്‍സഹായങ്ങള്‍ ലഭിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയും എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കുവാന്‍ ഫോണ്‍ നമ്പര്‍ നല്‍കുകയും അനീഷിനോടൊപ്പം കുറെ സമയം ചിലവഴിക്കുകയും തുടര്‍ന്ന് ചികില്‍സക്ക് വേണ്ട പണം നല്‍കി. ഇതിനു മുന്‍പും അനീഷിനെ പലരും ചേര്‍ന്ന് സഹായിച്ചതില്‍ അനീഷിനു വീടും വാങ്ങി നല്‍കി സോഷ്യല്‍ മീഡിയ ഇപ്രാവശ്യവും  അനീഷിനെ കൈവിട്ടില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.