''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചന്ദനമരം മുറിച്ച്‌ കടത്ത് അഞ്ച് പേരെ നാടന്‍തോക്കുമായി പുളിയറ പൊലിസ് അറസ്റ്റ് ചെയ്തു


പുനലൂര്‍: വനംവകുപ്പ് വാച്ചര്‍മാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ചന്ദനമരം മുറിച്ച്‌ കടത്തിയ കേസില്‍ അഞ്ച് പേരെ നാടന്‍തോക്കുമായി പുളിയറ പൊലിസ് അറസ്റ്റ് ചെയ്തു. പുളിയറ തേക്കുംമൂട് സ്വദേശികളായ കറുപ്പസ്വാമി (30), ശിവസുരേഷ് (23), മുസ്തഫ (45), കറുപ്പസ്വാമി (33), തെങ്കാശി ഇടൈക്കല്‍ സ്വദേശി തങ്കദുരൈ (45) എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് പുളിയറയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ജീപ്പില്‍ നാടന്‍ തോക്കുമായി എത്തിയ സംഘം പിടിയിലായത്. അഞ്ച് തിരകളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ചന്ദനമരം മുറിച്ച്‌ കടത്തിയത് ഇവരാണെന്ന് സമ്മതിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കോട്ടവാസല്‍ ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് മൂന്ന് കിലോമീറ്റര്‍ അകലെ ഉള്‍വനത്തില്‍ നിന്ന 70 സെന്റീ മീറ്റര്‍ ചുറ്റുവണ്ണമുളള ചന്ദരമരം മുറിച്ച്‌ കടത്തിയത്. മരം മുറിക്കുന്ന ശബ്ദംകേട്ട് വന വകുപ്പ് വാച്ചര്‍മാര്‍ സ്ഥലത്തെത്തിയെങ്കിലും കൊള്ളസംഘത്തിലെ ഒരാള്‍ തോക്ക് ചൂണ്ടി അവരെ ഭീഷണിപ്പെടുത്തിയ ശേഷം ചന്ദനമരത്തിന്റെ പ്രധാന ഭാഗങ്ങളുമായി സംഘം വനപാതയിലൂടെ തമിഴ്നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു.
മറയൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങളുള്ള പ്രദേശമാണ് ആര്യങ്കാവിലെ കടമാന്‍പാറ ചന്ദന പ്ലാന്റേഷന്‍. ഇതിന് സമീപം കോട്ടവാസലിലെ സ്വാഭാവിക വനമേഖലയില്‍ നിന്നാണ് ചന്ദനമരം മുറിച്ച്‌ കടത്തിയത്. കടമാന്‍പാറ ചന്ദന പ്ലാന്റേഷന് പുറമെ പാലരുവി, കമ്പിലൈന്‍, കോട്ടവാസല്‍ തുടങ്ങിയ വനമേഖലയില്‍ നിന്ന് തമിഴ്നാട്ടില്‍ നിന്നെത്തുന്ന സംഘങ്ങള്‍ ചന്ദന മരങ്ങള്‍ മുറിച്ച്‌ കടത്തുന്നത് പതിവായിരുന്നു. ആയുധധാരികളായെത്തുന്ന ചന്ദനകൊള്ളക്കാരെ നേരിടാന്‍ വനപാലകര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഇത് കണക്കിലെടുത്താണ് രണ്ട് മാസം മുമ്ബ് കടമാന്‍പാറയില്‍ പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.