ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ചെമ്മന്തൂരിലെ കോടതി സമുച്ചയം അടുത്ത മാർച്ചിൽ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി കെ.രാജു


പുനലൂർ: നിർമ്മാണ ജോലികൾ പുരോഗമിച്ചു വരുന്ന ചെമ്മന്തൂരിലെ കോടതി സമുച്ചയം അടുത്ത മാർച്ചിൽ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ഇതുവരെയുള്ള നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി.നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി കരാറുകാരന് നിർദ്ദേശം നൽകി. കെട്ടിടത്തിൽ ആവശ്യമായ ഇലക്ട്രിക് ജോലികൾക്കായി പ്രത്യേക കരാർ ക്ഷണിക്കുന്നുണ്ട്. ഇതിന്റെ എസ്റ്റിമേറ്റ് എടുക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും. പിന്നീടാകും കരാർ ക്ഷണിക്കുക. ഈ ഡിസംബർ മാസത്തോടെ പണികൾ ഏകദേശം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്നു ജൂഡീഷറിയുമായി ബന്ധപ്പെട്ട ശേഷം കോർട്ടുകൾക്കാവശ്യമായ സൗകര്യം ഒരുക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത് കൂടാതെ ടൗണിലെ വിവിധ പ്രദേശങ്ങളിൽ പ്രവര്‍ത്തിക്കുന്ന കോടതികൾ കോര്‍ട്ട് കോംപ്ലക്സിലേക്ക് മാറ്റുന്നതിന് ക്വാർട്ടേഴ്സുകളും, വാഹന പാർക്കിംഗ് ഏരിയായും സജ്ഞമാക്കണം. അഞ്ച് നിലയിൽ പണിയുന്ന സമുച്ചയത്തിന്റെ നാല് നിലയുടെ കോൺക്രീറ്റ് അടക്കമുള്ള നിർമ്മാണ ജോലികൾ ഏകദേശം പൂർത്തിയാക്കി. 11.20 കോടി രൂപ ചെലവഴിച്ചാണ് കോർട്ട് കോംപ്ലക് സ് പണിയുന്നത്. ലിഫ്റ്റ് അടക്കമുളള അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പുരോഗമിച്ചു വരുന്ന കേംപ്ലക്സിന്റെ പണി പൂർത്തിയായിക്കഴിഞ്ഞാൽ ടൗണിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എല്ലാ കോടതികളും ഇവിടെ മാറ്റി സ്ഥാപിക്കും.ഇതോടെ വിവിധ കോടതികളിൽ കയറി ഇറങ്ങുന്ന അഭിഭാഷകർ അടക്കമുള്ളവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുകയും ചെയ്യും. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എച്ച്.രാജീവൻ, അഭിഭാഷകരായ പിങ്കിൾ ശശി, പി.എ.അനസ്, ജെറോം തുടങ്ങിയ നിരവധി പേർ മന്ത്രിക്കൊപ്പം എത്തിയിരുന്നു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.