''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ചു കുന്നിക്കോട്‌ പോലീസ്‌ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി


പത്തനാപുരം:പി.കെ.ശശിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വനിതാ കമ്മീഷനംഗത്തിന്റെ കള്ളപ്പരാതിയിൽ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.ആവശ്യപ്പെട്ടു.തലവൂരിൽ ഹർത്താൽ ദിനത്തിൽ ഷാഹിദാ കമാലിനെ വഴി തടഞ്ഞു എന്ന പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് പ്രവർത്തകരുടെ വീടുകളിൽ രാത്രികാലങ്ങളിൽ പോലീസ് കയറിയിറങ്ങി ഭീക്ഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കൊട്ടാരക്കര റൂറൽ എസ്.പി ഓഫീസിലേയ്ക്ക് ജനകീയ മാർച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസ്‌ കുന്നിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നിക്കോട് പോലീസ് സ്റ്റേഷനിലേക്കാണ് മാർച്ച്‌ നടത്തിയത് മാർച്ച്‌ വഴിയില്‍ പോലീസ് തടഞ്ഞു .ചെറിയതോതിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, കെ.പി.സി.സി. അംഗങ്ങളായ സി.ആർ.നജീബ്,ബാബു മാത്യു,അഡ്വ.അലക്സ് മാത്യു,റെജിമോൻ വർഗീസ്,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലതാ.സി. നായർ,സേവാദൾ ചീഫ് ഓർഗനൈസർ എം.എ സലാം,യു.ഡി.എഫ് ചെയർമാൻ ജി.രാധാമോഹനൻ, ഡി.സി.സി അംഗങ്ങളായ ആർ.പത്മ ഗിരീഷ്,അഡ്വ.ടി.എം.ബിജു,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എച്ച്.അനീഷ് ഖാൻ,കോൺഗ്രസ് നേതാക്കന്മാരായ വർഗീസ് തോമസ് കരിക്കം, കാര്യറ എസ് നാസറുദ്ദീൻ, ഷാജി കുരാ, കുമാരി വിജയൻ, ടിജു യോഹന്നാൻ, യു.നൗഷാദ്, അബ്ദുൽ മജീദ്, കുട്ടപ്പൻ നായർ, ജോസ് കുട്ടി ഷാഹുൽ കുന്നിക്കോട്, എസ്.സലീം, കെ.എസ്.യു നേതാക്കളായ  യു.യദുകൃഷ്ണൻ, അൻവർ സുൽഫിക്കർ, ഷെറിൻ ഇടത്തറ, അഫ്സൽ മജീദ്, എന്നിവർ നേതൃത്വം നൽകി.
റിപ്പോര്‍ട്ടര്‍  കുഞ്ഞുമോന്‍ കൊട്ടവട്ടം
 ..
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.