''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രളയശേഷം ശേഷം ദുരിതപ്രളയത്തില്‍ അച്ചന്‍കോവില്‍


പത്തനാപുരം: പ്രളയശേഷം ചെളി നിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ തള്ളി നീക്കി മടുത്തു അച്ചൻകോവിൽ, ചെമ്പനരുവി ഗ്രാമവാസികൾ.മുമ്പ്‌ ഉള്ളതിനേക്കാള്‍ പരിതാപകരം ആണ് ഇപ്പോഴുള്ള അച്ചന്‍കോവില്‍ റോഡിന്റെ അവസ്ഥ.കഴിഞ്ഞ പതിനഞ്ചില്‍പരം വര്‍ഷങ്ങള്‍ ആയി ഗ്രാമവാസികള്‍ ചെളി പൂണ്ടു കിടക്കുന്ന അച്ചന്‍കോവില്‍ റോഡില്‍ വണ്ടി തള്ളാന്‍ തുടങ്ങിയിട്ട്.സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ ഈ റോഡില്‍ പൊലിഞ്ഞ ജീവനുകള്‍ നിരവധി.എന്നാല്‍ ഇത് വരെയും ഈ റോഡിന്റെ അവസ്ഥകള്‍ക്ക് ഭേദം വരുത്തുവാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ദേശീയപാതയ്ക്കു സമാന്തരമായി തമിഴ്നാട്ടിലേക്ക് എളുപ്പത്തിൽ എത്താവുന്ന അച്ചൻകോവിൽ പാതയുടെ ദുഃസ്ഥിതിയാണ് ഇത്.
പത്തനാപുരം പള്ളിമുക്കിൽ നിന്നും അലിമുക്കിൽ നിന്നും രണ്ടായി ആരംഭിക്കുന്ന പാത കറവൂരിലെത്തി ഒറ്റപ്പാതയായാണ് അച്ചൻകോവിലിലേക്കു പോകുന്നത്. വൻകുഴികൾ രൂപപ്പെട്ട പാതയിൽ വലിയ വാഹനങ്ങൾക്കു പോലും യാത്ര സാധ്യമല്ല.തെങ്ങ് കൊണ്ട് പാലത്തിന് താങ്ങ് കൊടുത്തിരിക്കുന്ന അപൂര്‍വ കാഴ്ചയും ഈ യാത്രയില്‍ കാണാനാവും.
കെ.എസ്.ആർ.ടി.സി ബസുകളടക്കം പലപ്പോഴും തള്ളിയാണു കുഴികൾ കടത്തുന്നത്. തൊടീക്കണ്ടം മുതൽ അച്ചൻകോവിൽ വരെയുള്ള ഭാഗം വനംവകുപ്പിൽനിന്നു പണം അനുവദിച്ചു ഗതാഗതയോഗ്യമാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും എങ്ങുമെത്തിയില്ല. 15 കോടി രൂപ അനുവദിച്ചെന്നും പ്രഖ്യാപനമുണ്ടായിരുന്നു.നബാഡിനു റോഡിന്റെ എസ്റ്റിമേറ്റ്‌ ഉണ്ടാക്കി സമര്‍പ്പിച്ചു എന്നാല്‍ ഇതുവരെയും അതിന്റെ അപ്രൂവല്‍ വന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.എന്നാല്‍ ഈ വാദത്തെ അച്ചന്‍കോവില്‍ നിവാസികള്‍ തള്ളികളയുന്നു. ഇത് കാലങ്ങളായി നടക്കുന്ന ഒരു ചടങ്ങ് മാത്രം ആണെന്നും ഇത് കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല എന്നുമാണ് അച്ചന്‍കോവില്‍ നിവാസികള്‍ പറയുന്നത്. ശബരിമല തീർഥാടനത്തിനു മാസങ്ങൾ മാത്രം ശേഷിക്കെ റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നു. അച്ചന്‍കൊവിലിന്റെ അവസ്ഥ സമൂഹമാധ്യമങ്ങളില്‍ കൂടി പുറംലോകത്ത് എത്തിച്ച അച്ചന്‍കോവില്‍ നിവാസി മണികണ്‍ഠന്‍ എന്ന യുവാവിനെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു പോലീസ്‌ കേസില്‍ കുടുക്കിയാതായും പറയപ്പെടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.