''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഹർത്താൽ ദിനത്തിൽ പ്രകടനം നടത്തിയെന്ന കേസിൽ അറസ്റ്റ് അഞ്ചല്‍ സി.ഐ പുലിവാല്‍ പിടിച്ചു


അഞ്ചൽ:ഹർത്താൽ ദിനത്തിൽ പ്രകടനം നടത്തിയെന്ന കേസിൽ പ്രതിയായ സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് പനയഞ്ചേരി സന്തോഷിനെ അഞ്ചൽ സി.ഐ അറസ്റ്റ് ചെയ്തു. പ്രശ്നം വഷളാകുന്ന അവസ്ഥ ആയതോടെ ജാമ്യത്തിൽ വിട്ടു തലയൂരി. ഇന്നലെ രാവിലെയാണു വീടിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പായതിനാൽ സന്തോഷിനെ ജാമ്യത്തിൽ ഇറക്കാൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ വലിയവിള വേണുവും പ്രവർത്തകരും സ്റ്റേഷനിൽ എത്തിയെങ്കിലും സി.ഐ ജാമ്യം അനുവദിച്ചില്ലത്രെ.
സന്തോഷിന്റെ വീട്ടുകാർ എത്തിയാലെ ജാമ്യം നൽകുവെന്നു സി.ഐ വാശി പിടിച്ചതോടെ പ്രശ്നം സങ്കീർണമായി. രാഷ്ട്രീയ വിഷയത്തിൽ വീട്ടുകാരെ വലിച്ചിഴയ്ക്കാൻ ആകില്ലെന്നു കോൺഗ്രസുകാർ നിലപാട് എടുക്കുകയും സന്തോഷിന്റെ ബന്ധുക്കൾ ഇതിനോടു യോജിക്കുകയും ചെയ്തതോടെ സി.ഐ പുലിവാൽ പിടിച്ച അവസ്ഥയിലായി. ഇതിനിടെ ജാമ്യം നൽകി പ്രശ്നം ഒഴിവാക്കാൻ ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശവും എത്തിയതോടെ വല്ല വിധേനയും തലയൂരാനായി ശ്രമം.
വിഷയം കൈകാര്യം ചെയ്യാൻ പൊലീസുകാർക്കു നിർദേശം നൽകി സി.ഐ സ്റ്റേഷൻ വിട്ടു. വലിയവിള വേണുവിന്റെ ജാമ്യത്തിൽ സന്തോഷിനെ വിട്ടയച്ചു പൊലീസുകാർ പ്രശ്നം പരിഹരിച്ചു. ഹർത്താൽ ദിവസം കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അഗസ്ത്യക്കോട് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സി.ഐയെ റോഡിൽവച്ചു തല്ലിയെന്ന കേസും നിലവിലുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.