
പുനലൂര്‍:ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പുനലൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു
എ.ഐ.വൈ.എഫ് പുനലൂർ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ധന വിലവർധനവിൽ ഇരുചക്രവാഹനം ഉരുട്ടിയും പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചത്.
പുനലൂർ ടി.ബി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പട്ടണം ചുറ്റി പോസ്റ്റാഫീസ് ജംഗ്ഷനിൽ സമാപിച്ചു തുടർന്ന് എ.ഐ.വൈ.എഫ് പുനലൂർ സൗത്ത് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ലാല്‍ കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.എസ് പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു ഉദ്ഘാടനാനന്തരം നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റി അംഗം ശ്യാം രാജ് എ.ഐ.എസ്.എഫ് പുനലൂർ മണ്ഡലം സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ ദിലീപ്, ജിതിൻ, സാം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ