''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇതും ഒരു താലൂക്ക് ആശുപത്രി


പത്തനാപുരം : പത്തനാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയെ വേണമെങ്കില്‍ താലൂക്ക് ആശുപത്രിയെന്ന് ഒരു ഭംഗിക്കു പറയാം. പക്ഷെ സ്ഥിതി ശോചനീയമാണ്. ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് വേണ്ട ജീവനക്കാര്‍പോലും ഇവിടെയില്ല. അടിസ്ഥാനസൗകര്യങ്ങളും പരിമിതം. കിഴക്കന്‍മേഖലയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചിയിക്കണമെന്ന് നിരവധി തവണ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പക്ഷേ നടപടിയില്ല. ആഴ്ചയില്‍ ഒരുദിവസം മാത്രം നടക്കുന്ന പ്രമേഹത്തിനെതിരെയുള്ള ഇന്‍സുലിന്‍ വിതരണത്തിനും പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കും രോഗികള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. വൃദ്ധരായ രോഗികള്‍ ഡോക്ടറെ കാണുന്നതിനും മരുന്ന് വാങ്ങുന്നതിനും മണിക്കൂറുകളോളം കാത്തുനിന്ന് തളര്‍ന്നുവീണ സംഭവങ്ങളുണ്ട് . ഫാര്‍മസിയുടെ സ്ഥിതിയും പരിതാപകരമാണ്. ഒരു കൗണ്ടര്‍ മാത്രമാണ് മരുന്ന് വിതരണത്തിനായി ഉള്ളത്. മണിക്കൂറുകള്‍ കാത്തുനിന്നാലേ മരുന്നുവാങ്ങാന്‍ കഴിയു. പത്തനാപുരം താലൂക്കിലെ ആറ് പഞ്ചായത്തുകളിലുള്ളവരും ആദിവാസിമേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളും ചികിത്സതേടി എത്തുന്നത് ഇൗ സര്‍ക്കാര്‍ ആശുപത്രിയിലാണ്. ദിവസേന അഞ്ഞൂറിലധികം രോഗികള്‍ എത്തുന്നുണ്ട്. ഡോക്ടര്‍മാരടക്കം
മുപ്പത് ജീവനക്കാരുണ്ടെങ്കിലേ ആശുപത്രിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടത്താന്‍ കഴിയു. പക്ഷേ, ഇരുപതില്‍ താഴെ ജീവനക്കാരേ ഉള്ളു. ദിവസേന അഞ്ഞൂറിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. കിടത്തിച്ചികിത്സ ഉണ്ടെങ്കിലും രാത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ല. നഴ്സുമാരും രാത്രിയില്‍ കുറവാണ് . മഴക്കെടുതികള്‍ക്ക് ശേഷം രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. പക്ഷേ ജീവനക്കാരുടെ കുറവ് മൂലം കടുത്ത പ്രതിസന്ധിയാണ്. ആംബുലന്‍സ് സൗകര്യമില്ലാത്തതും ബുദ്ധിമുട്ടാണ്. ആറ് മാസം മുന്‍പാണ് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായത്. അവശ്യംവേണ്ട സ്റ്റാഫുകള്‍ക്കായി ആരോഗ്യവകുപ്പ് അധികൃതര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.