ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ കച്ചേരി റോഡില്‍ അശാസ്ത്രിയ പാർക്കിങ് മൂലം ഗതാഗത കുരുക്ക്


പുനലൂര്‍: കച്ചേരി റോഡില്‍ എല്ലാം തോന്നിയത് പോലെ അനധികൃത വാഹന പാര്‍ക്കിംഗ് മൂലം ഏറെ ബുദ്ധിമുട്ടുന്നത് കാല്‍നട യാത്രക്കാരും. താലൂക്ക് ആശുപത്രി അടക്കം നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കച്ചേരി റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഏവരേയും ദുരിതത്തിലാക്കുന്നത്.
രാവിലെ ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് വൈകിട്ട് അഞ്ചര വരെയും ഒരേ നിലയില്‍ തുടരും. വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളള റോഡില്‍ ഇത് ലംഘിച്ച്‌ വാഹനങ്ങള്‍ കടന്ന് വരുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നു. ഇത് കൂടാതെ പാതയോരത്ത് ഓടയുടെ നിര്‍മ്മാണം ആരംഭിച്ചതും കുരുക്കിന് മുഖ്യകാരണമായി മാറി. മണിക്കൂറുകളോളം നീളുന്ന ബ്ളോക്കില്‍ രോഗികളുമായി എത്തുന്ന വാഹനങ്ങള്‍ അകപ്പെടുന്നത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. പുനലൂര്‍ ന്യൂസ്‌ .ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്‌താല്‍ ഒരു വാഹനത്തിനു കഷ്ടിച്ച് കടന്നു പോകുവാനുള്ള സ്ഥലം മാത്രമേ ഉള്ളു. വണ്‍വേ സംവിധാനം ലംഘിച്ച്‌ കച്ചേരി റോഡ് വഴി എത്തുന്ന വാഹനങ്ങള്‍,നഗരത്തില്‍ സ്റ്റാന്‍ഡില്‍ കിടക്കാതെ കറങ്ങി ഓടുന്ന ഓട്ടോകള്‍ ഇവ ആണ് ബ്ലോക്ക്‌ കൂടുതലും ഉണ്ടാക്കുന്നത്‌.ഇതിനെ നിയന്ത്രിക്കാന്‍ പൊലീസും തയാറാകാത്തതിനാല്‍ വ്യാപക പരാതിയാണ് ഉയരുന്നത്.
ഇടുങ്ങിയ കച്ചേരി റോഡ് നവീകരിച്ച്‌ മോടി പിടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ട് വര്‍ഷം രണ്ട് പിന്നിട്ടു. എന്നാല്‍ നടപടികള്‍ കടലാസില്‍ മാത്രം എങ്ങും എത്തിയില്ല.
താലൂക്ക് ആശുപത്രിക്ക് പുറമെ മിനി സിവില്‍സ്റ്റേഷന്‍, കോടതികള്‍, സബ് ട്രഷറി, നഗരസഭ കാര്യാലയം, വക്കീല്‍ ഓഫീസുകള്‍, ഫോറസ്റ്റ് ഡിവിഷനുകള്‍ അടക്കമുളള ഓഫീസുകളാണ് പാതയോരത്ത് സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്താനുള്ളവരാണ് ദുരിതം ഏറെ അനുഭവിക്കുന്നത്. റോഡിലെ അനധികൃത പാര്‍ക്കിംഗ് നിറുത്തലാക്കണമെന്നും റോഡിന്റെ വീതി വര്‍ദ്ധിപ്പിച്ച്‌ ഗതാഗതം കൂടുതല്‍ സുഗമമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.