
പത്തനാപുരം; മൗണ്ട് താബോര്‍ ദയറയിലെ സിസ്റ്റര്‍ സൂസന്റെ മരണം ആത്മഹത്യയാണെന്ന് പറയുമ്ബോഴും അതിലേക്ക് നയിച്ച കാരണങ്ങള്‍ തേടിയുളള പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. സിസ്റ്ററെ ചികിത്സിച്ച പരുമല, കോഴഞ്ചേരി, പത്തനാപുരം ,കൊല്ലം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. മഠം അധികൃതരില്‍ നിന്ന് കന്യാസ്ത്രീക്ക് മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം മൗണ്ട് താബോര്‍ മഠത്തിലെ 44 കന്യാസ്ത്രീകളുടെ മൊഴിയും അന്വേഷണസംഘം
രേഖപ്പെടുത്തിയിരുന്നു. സിസ്റ്റര്‍ സൂസനെ രോഗങ്ങള്‍ അലട്ടിയിരുന്നതിന്റെ മാനസിക പ്രയാസം ഉണ്ടായിരുന്നുവെന്നാണ് എല്ലാവരും മൊഴി നല്‍കിയത്. മുറിയില്‍ നിന്ന് 30 മീറ്റര്‍ അപ്പുറമുള്ള കിണറിലേക്ക് കൈത്തണ്ട മുറിച്ച സിസ്റ്റര്‍ എങ്ങനെ എത്തി എന്നതും മുടി മുറിച്ചത് എന്തിനെന്നുമുളള സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ