''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരത്ത്‌ കന്യാസ്ത്രീ മരിച്ച സംഭവം ആര്‍ക്കും തോന്നാവുന്ന ചില സ്വഭാവിക സംശയങ്ങള്‍


പത്തനാപുരം:പത്തനാപുരത്ത്‌ കന്യാസ്ത്രീ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല.ഈ കൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കുന്ന ആര്‍ക്കും തോന്നാവുന്ന ചില സ്വഭാവിക സംശയങ്ങള്‍ ദുരീകരിക്കുവാന്‍ ഉള്ള നീക്കം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവണം.
കഴിഞ്ഞ ഒരാഴ്ചയായി സിസ്റ്റര്‍ സൂസന്‍ ലീവ് ആയിരുന്നു.ലീവ് കഴിഞ്ഞു വന്ന സിസ്റ്റര്‍ക്ക് പഴയ പ്രസരിപ്പ് ഇല്ലായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. എന്ത് കാരണത്താല്‍ ലീവ് എടുത്തു എന്ന് പോലീസ്‌ അന്വേഷണ വിധേയം ആക്കണം.
കന്യാസ്ത്രീയുടെ രണ്ടു കയ്യിലും മുറിവുണ്ടായിരുന്നു അതില്‍ ഒരു കയ്യിലെ മുറിവ് ആഴത്തില്‍ ഉള്ളതാണ്.മുറിവ് ഉണ്ടാകുവാന്‍ ഉപയോഗിച്ച ആയുധം പോലീസ്‌ കണ്ടെടുത്തത് ബ്ലേഡ്‌ ആണ്. വീഡിയോ വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. അത്രയും വലിയ മുറിവ് ഉണ്ടാക്കാന്‍ ബ്ലേഡ്‌ കൊണ്ട് കഴിയുമോ ?
രണ്ടു  കയ്യിലും മുറിവേറ്റ സിസ്റ്റര്‍ സൂസന്‍ ഇരുമ്പില്‍ പണിത സംരക്ഷണ കവചത്തിന്റെ മൂടി പൊക്കി മാറ്റി കിണറ്റില്‍ എങ്ങനെ ചാടാന്‍ കഴിയും ?
കിണറ്റിന്റെ സംരക്ഷണ ഭിത്തിയില്‍ നിന്നും ഏകദേശം ഒന്നര അടി അകത്തോട്ടുള്ള വെള്ളം കൊരുവാന്‍ ഉള്ള ഭാഗം സ്ഥിതി ചെയ്യുന്നത്.ആ ഭാഗത്ത് കൂടി ചാടണമെങ്കില്‍ കിണറിന്റെ മുകളില്‍ കയറണം രണ്ട് കയ്യിലും മുറിവേറ്റ ഒരാള്‍ക്ക്‌ അത് സാദ്ധ്യം ആകുമോ ?
ഇനി അഥവാ കയറി എന്നിരിക്കട്ടെ സാമാന്യം വണ്ണം ഉള്ള ശരീര പ്രകൃതി ഉള്ള സിസ്റ്റര്‍ക്ക് എങ്ങനെ തൊട്ടി ഇറക്കാന്‍ ഉള്ള ചെറിയ വ്യാസം ഉള്ള ഭാഗത്ത് കൂടി ചാടാന്‍ കഴിയും.
ഇനി അഥവാ അങ്ങനെ ചാടി എന്ന് തന്നെ ഇരിക്കട്ടെ നേരെ കിണറ്റിലെക്കായിരിക്കും വീഴുന്നത്.അപ്പോള്‍ കിണറ്റിന്റെ സംരക്ഷണ ഭിത്തിയില്‍ വളര്‍ന്നു നില്‍ക്കുന്ന തൊണ്ടിചെടിയില്‍ എങ്ങനെ രക്തം പറ്റും.
സംഭവ സ്ഥലത്ത് പോലീസ്‌ നായ കിണറിന്റെ സമീപം വന്നിട്ട് പോയി വീണ്ടും കിണറിന്റെ അരികില്‍ മടങ്ങി വന്നത് എന്താണ് ?  
മരിക്കുന്ന  ദിവസം രാത്രിയില്‍ സിസ്റ്റര്‍ സൂസന്‍ തനിക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഉള്ള വയറിനു വേദനയും, ശര്‍ദ്ദിയും ഉള്ളതിന്റെ കാരണം എന്താണ് എന്ന് പരിശോധിക്കാന്‍ പോകാനായി  സഹോദരിയോടു ഫോണില്‍ സംസാരിച്ചു ഇരുവരും കൂടി ഡോക്റ്ററെ കാണുവാന്‍ ചൊവ്വാഴ്ച പോകാം എന്ന് നിശ്ചയിച്ചിരുന്നു എന്ന് സഹോദരി പറയുന്നു. ചൊവ്വാഴ്‌ച ഡോക്റ്ററെ കാണുവാന്‍ പോകുന്ന വ്യക്തി ആത്മഹത്യ ചെയ്യുവാനുള്ള സാഹചര്യം ഇല്ലെന്ന് വേണം കരുതാന്‍,മാത്രവുമല്ല കഴിഞ്ഞ പതിനാലു വര്‍ഷമായി സിസ്റ്റര്‍ തൈറോയിഡിന്റെ ചികില്‍സയില്‍ ആയിരുന്നു എന്നാല്‍ അത് ആത്മഹത്യക്ക് കാരണമല്ല എന്ന് ബന്ധുക്കള്‍ തന്നെ പറയുന്നു.
ഈ സാഹചര്യത്തില്‍  ആത്മഹത്യ ചെയ്തത് ആണെങ്കില്‍ അതിന്റെ കാരണം എന്ത് ?
ഇതിനെല്ലാം ഉത്തരങ്ങള്‍ വരുന്ന നാളില്‍ പോലീസ്‌ കണ്ടെത്തും എന്ന് വിശ്വസിക്കാം.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.