
പത്തനാപുരം: മൗണ്ട് താബോര്‍ ദയറ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണത്തിലെ ദുരൂഹത മാറ്റാന്‍ ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
പൊലീസ് സര്ജന് ഡോ. ശശികലയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് 3.45 ന് മഠത്തിലെത്തിയ സംഘം ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു. സിസ്റ്റര്‍ സൂസന്റെ മൃതദേഹം കാണപ്പെട്ട കിണര്‍, രക്തം കണ്ട സ്ഥലങ്ങള്‍, സിസ്റ്റര്‍ സൂസന്റെ കിടപ്പുമുറി എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. പ്രാഥമിക റിപ്പോര്‍ട്ടില്‍ മുങ്ങി മരണമാണന്ന് പറയുന്നുണ്ടെങ്കിലും അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും തുടരന്വേഷണം നടത്തുക. കഴിഞ്ഞദിവസം അന്വേഷണ സംഘം മൊഴിയടുപ്പ് ആരംഭിച്ചിരുന്നു. മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്ക്കൂളിലെ അദ്ധ്യാപിക സിസ്റ്റര്‍ സൂസമ്മയെ 9-ാം തീയതിയാണ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്തിയത്. സിസ്റ്ററെ ചികിത്സിച്ച പരുമല, കോഴഞ്ചേരി, പത്തനാപുരം, കൊല്ലം എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ