
കോക്കാട്:ആൾ താമസം ഇല്ലാത്ത വീട്ടിനു സമീപം അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗ്ലാദേശ് ജെൽപുർ സ്വദേശി ദുർഗ്ഗ ഒറയെ (32)ആണ് ഇയാൾ ജോലി ചെയ്‌തിരുന്ന കോക്കാട് മുടക്കുഴിയിൽ റബ്ബർ എസ്റ്റേറ്റിന് സമീപമുള്ള ആളൊഴിഞ്ഞ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലെന്ന് കാണിച്ചു ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു .മൃതദേഹം കിടന്നതിന് സമീപം മൊബൈൽ ഫോണ്‍ തല്ലി തകർത്ത നിലയിൽ കാണപ്പെട്ടു.മൃതദേഹത്തിന്റ ഇരു കൈകളിലും മുറിവേറ്റ പാടുകളും സമീപം നോട്ടുകൾ വലിച്ചു കീറിയ നിലയിലും രക്തക്കറകളും കാണപ്പെട്ടു.പൊട്ടിയ നിലയില്‍ ഉള്ള കുപ്പിയിൽ രക്ത കറ കണ്ടിട്ടുണ്ട്.
മരിച്ച ദുർഗ ഒരു മാസം മുൻപാണ് കോക്കാട് മുടക്കുഴിയിൽ ഉള്ള റബ്ബർ തോട്ടത്തിൽ കുടുംബമായി ജോലിക്ക് എത്തിയത്.ഫോറൻസിക് വിദക്തരും പോലീസും സംഭവസ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു .മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകി
റിപ്പോര്‍ട്ടര്‍ കുഞ്ഞുമോൻ കോട്ടവട്ടം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ