
കൊട്ടാരക്കര: നഗരസഭാ പ്രദേശത്ത് തെരുവുനായ്ക്കള്‍ ഭീഷണിയാകുന്നു. ഒരാഴ്ചക്കുള്ളില്‍ അമ്പതോളം പേര്‍ക്ക് നായകളുടെ കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ പടിഞ്ഞാറ്റിന്‍കര ബിന്ദുഭവനില്‍ ലക്ഷ്മിക്കുട്ടിഅമ്മയെ (68) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെടുവത്തൂര്‍ ചാലൂക്കോണം സ്വദേശി പുഷ്പവല്ലി (58), ചെറുമകള്‍ അതിഥി (4), എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെടുവത്തൂര്‍ പ്ളാമൂട് ജംഗ്ഷന്, ഫാക്ടറി ജംഗ്ഷന്, റെയില്‍വേ സ്റ്റേഷന്, ഉഗ്രന്‍കുന്ന്, കണിയാംകോണം, വല്ലം, അവണൂര്‍, ചന്തമുക്ക്, പുലമണ്‍, പൊലീസ് സ്റ്റേഷന് ജംഗ്ഷന്, ഹൈസ്കൂള്‍ ജംഗ്ഷന് എന്നിവിടങ്ങളിലാണ് തെരുവ് നായ്ക്കളുടെ ശല്യം വ്യാപകുന്നത്. ഉഗ്രന്‍കുന്ന് മാലിന്യ സംസ്കരണ പ്ളാന്റില്‍ തള്ളുന്ന അവശിഷ്ടങ്ങള്‍ തിന്നാന്‍ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കളാണ് പരിസര പ്രദേശങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്നത്. ഇതു കാരണം കുട്ടികളെ തനിച്ച് സ്കൂളില്‍ വിടാന്‍ മാതാപിതാക്കള്‍ക്ക് ഭയമാണ്. പൗള്‍ട്രി ഫാമിലെയും അറവുശാലകളിലെയും അവശിഷ്ടങ്ങള്‍ തിന്നു കൊഴുത്ത തെരുവ് നായ്ക്കളെല്ലാം അക്രമകാരികളാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ