''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കോട്ടവാസലില്‍ നിന്ന് വനംകൊള്ളക്കാര്‍ ചന്ദനമരം മുറിച്ചുകടത്തി


ആര്യങ്കാവ്: ആര്യങ്കാവ് റേഞ്ചില്‍പ്പെട്ട കോട്ടവാസലില്‍ നിന്ന് വനംകൊള്ളക്കാര്‍ ചന്ദനമരം മുറിച്ചുകടത്തി. 60 സെന്റിമീറ്ററില്‍ കൂടുതല്‍ വണ്ണമുള്ള മരമാണ് കടത്തിയത്. കോട്ടവാസല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍നിന്ന്‌ മൂന്നു കിലോമീറ്റര്‍ കാട്ടിനുള്ളിലാണ് സംഭവം.
ഞായറാഴ്ച 11 മണിയോടെ ചന്ദനക്കാട്ടില്‍ പരിശോധന നടത്തിയ വനം വകുപ്പ് വാച്ചര്‍മാര്‍ മരം മുറിക്കുന്ന ശബ്ദം കേട്ടു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ നാലു പേരടങ്ങിയ സംഘം മരം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതു കണ്ടു. ഇതിനിടെ മുറിച്ച ചന്ദനത്തടിയുടെ ഭാഗം കൊള്ള സംഘം കടത്തി. സംഘത്തിലൊരാള്‍ വാച്ചര്‍മാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു.
വാച്ചര്‍മാര്‍ കൊള്ളസംഘത്തെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ആക്രമണഭീഷണിയുണ്ടായതോടെ പിന്‍വാങ്ങേണ്ടിവന്നു. തുടര്‍ന്ന് തെന്മല ഡി.എഫ്.ഒ.യെ വിവരമറിയിച്ചു. ഉടന്‍തന്നെ ഡി.എഫ്.ഒ.യും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. തമിഴ് കൊള്ള സംഘമാണ് മോഷണത്തിനു പിറകിലെന്ന് അധികൃതര്‍ അറിയിച്ചു. മുഖം മറച്ച കൊള്ളക്കാര്‍ തമിഴാണ് സംസാരിച്ചത്.
ആര്യങ്കാവ് റേഞ്ചില്‍ മൂന്നുഭാഗത്തായാണ് ചന്ദനമരങ്ങള്‍ വ്യാപിച്ചുകിടക്കുന്നത്. ഇതില്‍ കോട്ടവാസല്‍ ഭാഗത്താണ് ചന്ദനക്കൊള്ളക്കാരുടെ ശല്യം കൂടുതല്‍. ചന്ദനക്കാടുകളില്‍ തോക്കുമായി വരുന്ന കൊള്ളക്കാരെ വനംവകുപ്പിന്റെ വാച്ചര്‍മാര്‍ വടിയും വെട്ടുകത്തിയും കൊണ്ടാണ് നേരിടേണ്ടത്. പുതുതായി കടമാന്‍പാറ ഫോറസ്റ്റ് സ്റ്റേഷന്‍ രൂപവത്‌കരിക്കാന്‍ കാരണവും കൊള്ളസംഘങ്ങളുടെ മോഷണം മുന്നില്‍ക്കണ്ടായിരുന്നു.
തെന്മല ഡി.എഫ്.ഒ സുനില്‍ ബാബുവും സംഘവും കോട്ടവാസലില്‍ പലഭാഗത്തായി കൊള്ളക്കാരെ തിരയുന്നുണ്ട്. വനംവകുപ്പും തമിഴ്നാട് പോലീസും അതിര്‍ത്തി അടച്ചുള്ള പരിശോധന നടത്തുന്നു.
കേരളത്തില്‍ മറയൂര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ചന്ദനസംരക്ഷണ പ്രദേശമാണ് ആര്യങ്കാവ് റേഞ്ചിലെ കടമാന്‍പാറ, ചേനഗിരി, കോട്ടവാസല്‍ ഭാഗങ്ങള്‍. ഇവിടെ തമിഴ്നാട് അടക്കമുള്ള അന്തസ്സംസ്ഥാന ചന്ദനക്കൊള്ളക്കാരുടെ ഭീഷണിയുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.