
പത്തനാപുരം: കുന്നിക്കോട് പൊലീസ് സ്റ്റേഷന് പരിധിയില്‍ വിളക്കുടി, ആവണീശ്വരം പ്രദേശങ്ങളിലെ ഏഴ് വീടുകളില്‍ കഴിഞ്ഞദിവസം രാത്രി മോഷണവും മോഷണശ്രമവും നടന്നു.
വിളക്കുടി സ്വദേശികളായ അബ്ദുള്‍ സലാം, നബീസാബീവി, ശ്രീമോന്, മണി, സതീഷ്, ആവണീശ്വരം സ്വദേശി സുഭാഷ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാക്കള്‍ കയറിയത്. നബീസാബീവിയുടെ വീട്ടില്‍ നിന്ന് രണ്ടായിരം രൂപ അപഹരിച്ചു. മറ്റിടങ്ങളില്‍ വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാക്കള്‍ ഓടിമറയുകയായിരുന്നു. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൂട് വര്‍ദ്ധിച്ചതിനാല്‍ രാത്രികാലങ്ങളില്‍ വീടുകളിലെ ജനാലകള്‍ തുറന്നിടുന്നതാണ് മോഷ്ടാക്കള്‍ക്ക് സഹായകമാകുന്നത്. പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ