ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കെ.വി.എം.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി


അഞ്ചൽ:കേരള വെജിറ്റബിൾ മർച്ചന്റ്  അസോസിയേഷൻ അഞ്ചൽ മേഖല ഓഫീസ് ഉദ്ഘാടനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകലും അഞ്ചലിൽ നടന്നു.അഞ്ചൽ മാർക്കറ്റിൽ നടന്ന ചടങ്ങിൽ വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു ഓഫീസ് ഉദ്ഘാടനവും ദുരിതാശ്വാസനിധിയിലേക്ക് കെ.വി.എം മേഖല പ്രസിഡണ്ട് അരുൺ ചന്ദ്രശേഖർ  നൽകിയ അമ്പതിനായിരം രൂപയുടെ ചെക്കും മന്ത്രി ഏറ്റുവാങ്ങി .
അഞ്ചൽ മേഖലയിലെ മുതിർന്ന പച്ചക്കറി വ്യാപാരികളെ ആദരിക്കൽ ചടങ്ങും യോഗത്തിൽ നടന്നു.സംസ്ഥാനത്ത് ആദ്യമായിട്ടാണ് കേരള വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ എന്ന സംഘടന അഞ്ചലിൽ രൂപംകൊണ്ടിരിക്കുന്നത് സംഘടനാ പ്രവർത്തനത്തിന്റെ  ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സംഘടനയ്ക്ക് ശാഖകൾ ആരംഭിച്ചു കഴിഞ്ഞു .ജനങ്ങൾക്ക് വിഷരഹിത പച്ചക്കറികൾ വിൽപന നടത്തുന്നവരുടെ സംഘമാണ് കെ.വി.എം.എ എന്ന് സംസ്ഥാന പ്രസിഡൻറ് ശ്രീ അബ്ദുൽ അസീസ് പറഞ്ഞു .പച്ചക്കറി വ്യാപാരികൾ  അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സംസ്ഥാനസർക്കാരിന്റെ  ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടി മന്ത്രിക്ക് ചടങ്ങിൽ നിവേദനവും നൽകി.പച്ചക്കറി വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നു  മന്ത്രി കെ രാജു ഉറപ്പുനൽകി.
അഞ്ചൽ മേഖലാ സെക്രട്ടറി ഹരികുമാർ, ട്രഷറർ റഹീം , ഗ്രാമപഞ്ചായത്തംഗം സുബൈദാ സക്കീർഹുസൈൻ ,കെ.വി.എം.എ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഹാഷിം കൊട്ടിയം ,കെ പി കെ നവാസ്, സംസ്ഥാന ട്രഷറർ എം.ജെ ഷാജി, ഷാൻ ആയൂർ ,അൻസാരി ആയൂർ,താഹ  കുളത്തൂപ്പുഴ ,അൻസാരി  എന്നിവർ സംസാരിച്ചു.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.