ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ലക്ഷങ്ങളുടെ നോട്ടുകൾ കണ്ടെടുത്തു കള്ളനോട്ടെന്നു സംശയം ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയിൽ


പുനലൂർ :  വീട്ടിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ലക്ഷങ്ങളുടെ നോട്ടുകൾ പിടികൂടി . കിളിമാനൂർ പൊലീസിൻറെ സഹായത്തോടെ കിളിമാനൂരിന് സമീപം പേടിക്കുളം എന്ന സ്‌ഥലത്തു നിന്നുമാണ് പുനലൂർ പോലീസ് ലക്ഷങ്ങളുടെ നോട്ടുകൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്  ആശ എന്ന് വിളിപ്പേരുള്ള രാധ എന്ന സ്ത്രീയെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.  പുനലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കള്ളനോട്ടുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണമാണ് പേടിക്കുളത്ത് എത്തിയതും കള്ളനോട്ട് കണ്ടെടുക്കാൻ സാഹചര്യം ഒരുക്കിയതെന്നും അറിയാൻ കഴിയുന്നു.
എട്ടു ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ട്  പിടികൂടിയതായാണ് പ്രാഥമിക വിവരം.കിളിമാനൂർ കാരേറ്റ് മണ്ണാർകോണം സ്നേഹതീരം ചരുവിള വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നോട്ടുകളാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റേയും വ്യാജ നോട്ടുകളാണ്.വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ ചാനല്‍ സന്ദര്‍ശിക്കുക കല്ലറ മുതുവിള സ്വദേശിയാണ് രാധ എന്നാണ് ലഭ്യമാകുന്ന വിവരം.കേസുമായി ബന്ധപ്പെട്ട് ആര്യനാട് സ്വദേശി ബിനു എന്നയാളും പിടിയിലായിട്ടുണ്ട് . കണ്ടെടുത്ത നോട്ടും പിടിയിലായ രാധയെയും പുനലൂർ പോലീസ് കൊണ്ടു പോയി . എന്നാൽ സംഭവത്തെക്കുറിച്ചു കൂടുതൽ പ്രതികരിക്കാൻ പുനലൂർ പോലീസ് തയ്യാറായിട്ടില്ല . മാത്രമല്ല പിടിച്ചെടുത്തവ കള്ളനോട്ടുകളാണോ, കണക്കിൽപെടാത്ത പണമാണോ എന്നും പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നല്കാൻ സാധിക്കൂ എന്നുമാണ് പോലീസ് നിലപാട് . കൂടുതൽ വിവരങ്ങൾ വ്യകതമായിട്ടില്ല
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.