''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മരണത്തിൽ അസ്വാഭാവികതയെന്ന് ഡോക്ടർമാരുടെ സംശയം പതിനൊന്നുകാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി


പത്തനാപുരം: മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ‍ഡോക്ടർമാരുടെ സംശയത്തെത്തുടർന്നു പതിനൊന്നുകാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. വാഴപ്പാറ മണ്ണായികോണം ജയാഭവനിൽ ജയകുമാറിന്റെ മകൾ ജെ.ആരതിയാണ് മരിച്ചത്. രണ്ടാഴ്ച മുൻപ് ആരതിക്കു പനി ബാധിച്ചിരുന്നു. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലും പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും തങ്ങൾ നിർദേശിച്ച പരിശോധനകൾ നടത്തിയില്ലെന്നു ഡോക്ടർമാർ പറയുന്നു.
പകരം രോഗശാന്തിക്കായി പൂജകളും മറ്റും നടത്തുകയായിരുന്നെന്നാണ് ആരോപണം. നില ഗുരുതരമായി ശനിയാഴ്ച വീണ്ടും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അന്നും കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോയി. ഞായറാഴ്ച അസുഖം മൂർച്ഛിച്ചു പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12നു മരിച്ചു.
പനിയുടെ കാരണം അറിയാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമേ മൃതദേഹം വിട്ടുതരാൻ സാധിക്കൂ എന്നു ഡോക്ടർമാർ നിലപാടെടുത്തു. തുടർന്നു പത്തനാപുരം പൊലീസ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.രക്തത്തിൽ കൗണ്ട് കുറഞ്ഞതാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടത്തി തുടർ നടപടിയെടുക്കുമെന്നു പത്തനാപുരം എസ്.ഐ പുഷ്പകുമാർ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.