''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മഴക്കെടുതി: ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥര്‍ പുനലൂര്‍ സന്ദര്‍ശിച്ചു


പുനലൂര്‍: പ്രളയക്കെടുതി നേരിട്ട പുനലൂര്‍ താലൂക്കില്‍ പ്രതിരോധ സാദ്ധ്യതകളെക്കുറിച്ച്‌ പഠിക്കാന്‍ ടൗണ്‍ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തെന്മല പരപ്പാര്‍ അണക്കെട്ടും വെളളപ്പൊക്കം ബാധിച്ച വില്ലേജുകളിലുമാണ് അസി. ടൗണ്‍ പ്ലാനര്‍ അരുണിന്റെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ചത്. കല്ലടയാറ് ഒഴുകുന്ന തെന്മല, ഇടമണ്‍, കരവാളൂര്‍, വാളക്കോട്, പുനലൂര്‍ വില്ലേജുകള്‍ക്ക് പുറമെ വെള്ളം കയറിയ വീടുകളും കെട്ടിടങ്ങളും സംഘം സന്ദര്‍ശിച്ചു. ഇനിയൊരു വെള്ളപ്പൊക്കം ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച്‌ പഠനം നടത്തുകയാണ് ലക്ഷ്യം. തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ എത്ര സമയംകൊണ്ട് ഓരോ വില്ലേജുകളിലും വെള്ളമെത്തും, എത്ര വീടുകളില്‍ എത്ര ഉയരത്തില്‍ വരെ വെള്ളം കയറും, വീടുകള്‍ വയ്ക്കുമ്ബോള്‍ വെള്ളപ്പൊക്കം മുന്നില്‍ക്കണ്ട് നിര്‍മ്മാണ രീതിയില്‍ മാറ്റംവരുത്തേണ്ടതുണ്ടോ ,റോഡ് ഉയര്‍ത്തേണ്ട സ്ഥലങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു പഠനം. ഇത്തവണത്തെ കനത്ത മഴയില്‍ തെന്മല അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 8 അടിവരെ ഉയര്‍ത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിയിരുന്നു. ഇതുകാരണം പുനലൂര്‍ ടൗണിലെ സ്വകാര്യ ആശുപത്രി അടക്കമുളള നിരവധി സ്ഥാപനങ്ങളില്‍ വെള്ളം കയറിയിരുന്നു തഹസില്‍ദാര്‍ ജയന്‍.എം.ചെറിയാന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.രാജേന്ദ്രന്‍ പിള്ള തുടങ്ങിയവരും പഠന സംഘത്തിലുണ്ടായിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.