
പുനലൂര്‍:പുനലൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നരിക്കല്ലില്‍ കഞ്ചാവ് വില്പന നടക്കുന്നതായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ബി.അശോകന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുനലൂർ ഡി.വൈ.എസ്.പി എം അനിൽകുമാറിന്റെ നിർദ്ദേ ശ പ്രകാരം പുനലൂരിലെ എസ്.ഐമാരായ കെ.ദിലീപ്, ജെ.രാജീവ്, ഷാഡോ എസ്.ഐ ബിനോജ്, എ.എസ്.ഐ ഷാജഹാന്, സീനിയർ സി.പി.ഒമാരായ ശ്രീലാല്‍, ബാബുരാജ് ആശിക് കോഹൂര്‍ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നരിക്കൽ ജംഗ്ഷനിൽ വച്ച് 25 9 2018 വൈകുന്നേരം അഞ്ചുമണിയോടെ നരിക്കൽ സ്വദേശി കരിക്കത്തില്‍ ഹൌസില്‍ സാബു ജോണിന്റെ മകന് സനു സാബുവിനെ (24) ഒന്നേകാൽ കിലോ കഞ്ചാവുമായി പോലീസ് പിടികൂടി.
വിപണിയിൽ 25,000 രൂപ വില വരുന്ന കഞ്ചാവ് സ്കൂളിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കിടയിലും കഞ്ചാവ് പൊതികൾ വിൽക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പ്രതിയെ പുനലൂര്‍ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ