ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഓയിൽപാം ഏരൂർ എസ്റ്റേറ്റിൽ തൊഴിൽ പീഡനവും കയ്യേറ്റവും ഡി ഡിവിഷൻ ജീവനക്കാരി പ്രീജ ആത്മഹത്യക്ക് ശ്രമിച്ചു.


അഞ്ചൽ: ഏരൂർ ഓയിൽപാം ഇന്ത്യാ ലിമിറ്റഡിലെ മാനേജ്മെന്റിന്റെ തൊഴില്‍ പീഡനം മൂലം തൊഴിലാളി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഭാരതീപുരം വെള്ളിലയിൽ ഐശ്വര്യ ഭവനിൽ പ്രീജാ ഷാജി (33 )യാണ് ഓയിൽ പാം തോട്ടത്തിലെ മൂന്നാള്‍ താഴ്ചയുള്ള കുളത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇന്ന് തോട്ടത്തിൽ എത്തിയ യുവതിയെ ഫീൽഡ് സൂപ്പർവൈസർ ജോൺ ചെറിയാന്റെ (ജോണി) ജോലിയില്‍ കയറാന്‍ സമ്മതിച്ചില്ല. രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറുകയും ജോലിയില്‍ കയറാന്‍ സമ്മതിക്കാതെ കയ്യേറ്റം ചെയ്യുകയും ചെയ്തതില്‍ മനം നൊന്താണ് പ്രീജ ആത്മഹത്യക്ക് ശ്രമിച്ചത്. ഡി ഡിവിഷൻ ഓഫീസിന് സമീപത്തെ ചിറയിൽ ചാടിയായിരുന്നു ആത്മഹത്യ ശ്രമം. കഴിഞ്ഞ കുറെ നാളുകളായി അസ്ഥികൾക്ക് തേയ്മാനം സംഭിവിച്ചതിനാല്‍ ചികില്‍സ തേടി വരുകയായിരുന്നു പ്രീജ. ആയതിനാൽ കടുപ്പം ഏറിയ ജോലികൾ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. ഡോക്ടർ ഇവർക്ക് നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കമ്പനിയിൽ ഹാജരാക്കിയതിനെ തുടർന്ന് മാനേജ്മെന്റ് നൈസ് വർക്ക് നൽകി വന്നിരുന്നു. എന്നാൽ ഓയിൽപാം മിൽ സുപ്പർവൈസർമാരുടെ സ്ഥലമാറ്റത്തെ തുടർന്ന് പ്രീജ ജോലി ചെയ്യുന്ന ഫീൽഡിൽ പുതിയ സൂപ്പർവൈസറായി ജോണി ചാർജ് എടുത്തു. പുതിയ സൂപ്പർവൈസർ ചാർജ് എടുത്ത നാൾ മുതൽ നൈസ് വർക്കിൽ നിന്ന് പ്രീജയെ മാറ്റി. സി.ഐ.ടി.യു സ്റ്റാഫ് യൂണിയൻ അംഗമായ സൂപ്പർവൈസർ തന്നെ മനപൂർവ്വം ദ്രോഹിക്കുകയാണ് എന്ന് കാട്ടി മാനേജ്മെന്റിന് അന്നേ പ്രീജ പരാതി നൽകിയിരുന്നു. മുമ്പ് സി.ഐ.ടി.യു അംഗമായിരുന്ന പ്രീജ അംഗത്വം രാജിവെച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും പരാതിയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി തന്റെ നേരെയുള്ള ദ്രോഹം തുടങ്ങിയത് എന്നും പലരെയും വിട്ടു ഭീഷനിപ്പെടുത്തരുള്ളത് പതിവായിരുന്നു എന്നും യുവതി പറയുന്നു. ഭരണകക്ഷി പിന്തുണയുള്ള സ്റ്റാഫ് യുണിയൻ അംഗത്തിനെതിരെ നൽകിയ പരാതിയിൻമേൽ യാതൊരു നടപടിയും ഇതുവരെയും ഉണ്ടായില്ല. ഓയിൽപാം മിൽ ഒരു വർഷം മുൻപ് സൂപ്പർവൈസർ ശശികുമാറിന് നേരെ ഉണ്ടായ ആസിഡ് ആക്രമണം ജോണിയുടെ നേത്യത്വത്തിൽ നടത്തിയ ഗൂഡാലോചനയായിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. ഈ സംഭവത്തിൽ പ്രതികളെ പിടികൂടാൻ പോലീസിന് നാളിതു വരെ കഴിഞ്ഞിട്ടും ഇല്ല. ജോണിക്ക് നേരെ ഉണ്ടായിട്ടുള്ള ആരോപണങ്ങൾ അതേപടി തേഞ്ഞ് മാഞ്ഞ് പോകുന്നത് ഭരണകക്ഷി പാർട്ടിയിലെ ചില ഉന്നതൻമാരുമായി ഇയാൾക്കുള്ള അടുപ്പമാണ് എന്നാണ് വ്യക്തമാക്കുന്നത് എന്ന് പറയപ്പെടുന്നു. കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രീജയെ എണ്ണപ്പന ഓലയിൽ നിന്ന് ഇർക്കിൽ എടുത്ത് ചൂൽ നിർമ്മിക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നവരാണ് രക്ഷപ്പെടുത്തിയത്.പ്രീജയെ ആദ്യം എസ്റ്റേറ്റ് വക ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എസ്റ്റേറ്റിൽ മുമ്പും നിരവധി തൊഴിലാളികൾ സാമാന സംഭവത്തിൽ ആത്മഹത്യ ശ്രമം നടത്തിയിട്ടുണ്ട്.
ഫീൽഡ് സൂപ്പർ വൈസർ ജോൺ ചെറിയാനും, മാനേജർ ജെയിംസ്, അസിസ്റ്റന്റ് മാനേജര്‍ ഇന്‍ചാര്‍ജ്‌  സതീഷ്‌  എന്നിവർക്കെതിരെ ഏരൂർ പോലീസിൽ പരാതി നൽകുമെന്ന് യുവതിയുടെ ബന്ധുക്കൾ അറിയിച്ചു.
പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.