''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരത്ത് കന്യാസ്ത്രീ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു


പത്തനാപുരം:പത്തനാപുരത്ത് കോൺവെന്റ് കിണറ്റിൽ കന്യാസ്ത്രീയുടെ മൃതദേഹം. മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള മൗണ്ട് താബോർ ദയറാ കോൺവെന്റ് കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കോൺവെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് സ്റ്റീഫൻ സ്കൂളിൽ അധ്യാപികയായ സിസ്റ്റർ സൂസന്‍ മാത്യുവിന്റെ (54) മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ
കോൺവെന്റിന്റെ പിറക് വശത്തുള്ള ബാത്ത് റൂമിനോട് ചേർന്നുള്ള കിണറ്റില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ കിണറിന്റെ പരിസരത്ത് രക്തതുള്ളികൾ കണ്ട ജീവനക്കാർ കിണറ്റിൽ പരിശോധിച്ചപ്പോഴാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. പുനലൂര്‍ ന്യൂസ്‌ വാര്‍ത്തകള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. അന്വേഷണത്തിൽ കിണറിന്റെ പരിസരത്ത് വലിച്ചിഴച്ച പാടുകളും രക്തതുള്ളികളും കണ്ടെത്തി. നല്ല ആഴമുള്ള കിണറായതിനാൽ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കോൺവെന്റിൽ നിന്ന് ആരും പുറത്തേക്ക് പോകരുതെന്നും ആരും അകത്തേക്ക് വരരുതെന്നും പോലീസ്‌ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കോണ്‍വെന്റിലെ കന്യാസ്ത്രീ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന് പിന്നലെ കാരണക്കാരെ കണ്ടെത്താന്‍ പൊലീസ് അതിവേഗ അന്വേഷണം തുടങ്ങി. എന്നാല്‍ കന്യാസ്ത്രീയുടേത് ആത്മഹത്യയെന്ന വാദമാണ് ഓര്‍ത്തഡോക്‌സ് സഭ തുടരുന്നത്. പുനലൂര്‍ ഡി.വൈ.എസ്‌പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അദ്ധ്യാപികയായ ഇവര്‍ കൊല്ലം കല്ലട സ്വദേശിയാണ്. 25 വര്‍ഷമായി ഇതേ സ്‌കൂളിലെ അദ്ധ്യാപികയാണ് സൂസന്‍. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കിണറ്റില്‍ കണ്ടത്. കോണ്‍വെന്റിനോട് ചേര്‍ന്ന കിണറിന് സമീപത്ത് രക്തപ്പാടുകള്‍ കണ്ട ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു.പുനലൂര്‍ ന്യൂസ്‌ വാര്‍ത്തകള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. പൊലീസും ഫയര്‍ഫോഴ്‌സും എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹം സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയില്‍ കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകളും കണ്ടെത്തി.
സിസ്റ്ററിന്റെ മുറിയില്‍ നിന്ന് കിണറ്റിലേക്കുള്ള വഴിയിലും രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളുമുണ്ട്. സ്‌കൂളില്‍ ഒരാഴ്ച അവധിയിലായിരുന്നു കന്യാസ്ത്രീ. വെള്ളിയാഴ്ചയാണ് തിരിച്ചെത്തിയത്. ഈ യാത്രയിലെ ദുരൂഹതയും പൊലീസ് അന്വേഷണ വിധേയമാക്കും. മഠത്തിലെ എല്ലാ അന്തേവാസികളേയും പൊലീസ് തനിച്ച്‌ ചോദ്യം ചെയ്യും. സിസ്റ്ററിന്റെ ബന്ധുക്കളേയും വിശദമായി മൊഴിയെടുക്കാനാണ് തീരുമാനം. സിസ്റ്ററെ കൊലപ്പെടുത്തിയ ശേഷം കിണറ്റിലേക്ക് തള്ളിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ഇത് സ്ഥിരീകരിക്കൂ. അതുവരെ അസ്വാഭാവിക മരണമായി കണ്ട് അന്വേഷണം നടത്തും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ കൊലപാതകത്തിന് കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനം എടുക്കൂ.
ഇന്നലെ പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് വിളിച്ചപ്പോള്‍ സിസ്റ്റര്‍ സൂസന്‍ വരാന്‍ തയ്യാറിയില്ലെന്നും ഇന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വന്നപ്പോളാണ് മൃതദേഹം കണ്ടതെന്നുമാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി. പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സി.സൂസനെ കോണ്‍വെന്റില്‍ കണ്ടില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോളാണ് കിണറ്റിന് സമീപം ചോരപ്പാടുകള്‍ കണ്ടെത്തുകയും കിണറ്റില്‍ മൃതദേഹം കണ്ടതുമെന്നുമാണ് മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.പുനലൂര്‍ ന്യൂസ്‌ വാര്‍ത്തകള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്. മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. 1992 മാര്‍ച്ച്‌ 27ന് കോട്ടയം ക്‌നാനാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സമാന രീതിയിലാണ് ഇപ്പോള്‍ പത്തനാപുരത്തെ സംഭവവും. അഭയാ കേസിന് ഇനിയും അവസാനമായിട്ടില്ല. സിസ്റ്റര്‍ സൂസന്‍ മാത്യുവിനെ സമാനരീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കേരളീയ പൊതു സമൂഹത്തില്‍ സിസ്റ്റര്‍ അഭയയും ചര്‍ച്ചാ വിഷയമാകും.
കന്യാസ്ത്രീകള്‍ക്കു നേരെ നിരന്തരം പീഡന വാര്‍ത്തകള്‍ പുറത്തു വരുമ്പോഴാണ് ഈ ദുരൂഹ മരണവും എത്തുന്നത്. കുമ്പസാര രഹസ്യം ചോര്‍ത്തിയുള്ള പീഡനത്തില്‍ ഉഴലുന്ന ഓര്‍ത്തഡോക്‌സ് സഭയ്ക്ക് തീര്‍ത്തും തലവേദനയാണ് ഈ കേസ്. 25 വര്‍ഷമായി പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി നോക്കുകയാണ് സൂസന്‍ മാത്യൂ. പത്തനാപുരം മൗണ്ട് താബോര്‍ ദയറ കോണ്‍വെന്റിലാണ് അവര്‍ താമസിച്ചു വന്നത്. ഇന്നലെ രാത്രി പ്രാര്‍ത്ഥനയ്ക്കായി മറ്റ് കന്യാസ്ത്രീകള്‍ ഇവരെ വിളിച്ചിരുന്നു. എന്നാല്‍ താന്‍ പ്രാര്‍ത്ഥനയ്ക്ക് ഇല്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കന്യാസ്ത്രീ അവരോട് പറഞ്ഞു. പിന്നീട് കന്യാസ്ത്രീ ഉറങ്ങാന്‍ പോയി.
ഇന്ന് രാവിലെ പ്രാര്‍ത്ഥനയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് മുറിയില്‍ നടത്തിയ അന്വേഷണത്തിലാണ് രക്തക്കറ കണ്ടെത്തിയത്. ഇതിനിടെ കിണറ്റിന് സമീപത്തേക്കുള്ള വഴിയിലും കിണറ്റിലെ തൂണുകളിലും രക്തക്കറ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മഠത്തിലെ ജീവനക്കാര്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മഠത്തില്‍ നിന്നും 50 അടി ദൂരത്താണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. സൂസന്റെ തലമുടി മുറിച്ച നിലയിലാണ്.പുനലൂര്‍ ന്യൂസ്‌ വാര്‍ത്തകള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. മുടി പരിസരത്ത് കണ്ടെത്തി. ഇതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുണ്ട്. ഉടന്‍ തന്നെ പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ഈ ദുരൂഹതകള്‍ ഉള്ളപ്പോഴും സിസ്റ്ററിന്റേത് ആത്മഹത്യയെന്ന് പറയുകയാണ് മഠത്തിലുള്ളവര്‍.
സിസ്റ്റര്‍ അഭയ കേസിന് സമാനായി ഇതും മാറുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മതിയായ കരുതലുകള്‍ പൊലീസ് എടുക്കുന്നുണ്ട്. അഭയാ കേസ് ആദ്യം ലോക്കല്‍ പൊലീസും പിന്നിട് ക്രൈംബ്രാഞ്ചും അന്വേഷിച്ചതാണ്. തുടര്‍ന്ന് കേസ് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം 1993 മാര്‍ച്ച്‌ 29ന് സി.ബി.ഐ ഏറ്റെടുത്തു. സാഹചര്യത്തെളിവുകളുടെയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണ് വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പിതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്കു പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറുമാസം കഴിഞ്ഞു പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.
2009 ജൂലായ് 17ന് കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനു പിന്നാലെയാണു കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു മൂവരും വിടുതല്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന്ഫാ.ജോസ് പുതൃക്കയിലിനെ തിരുവനന്തപുരം സി.ബി.ഐ അടുത്തിടെ കുറ്റവിമുക്തനാക്കി. അതേ സമയം, മറ്റു പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇവര്‍ക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അപകീര്‍ത്തി കുറ്റങ്ങളാണ് സിബിഐ ആരോപിച്ചിരിക്കുന്നത്.

സിസ്റ്റര്‍ സൂസന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍.
പത്തനാപുരം: സിസ്റ്റര്‍ സൂസന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍. സിസ്റ്ററിന് നാളുകളായി മാനസിക വിഷമമുണ്ടായിരുന്നുവെന്ന് സഹോദരി ലാലി മൊഴി നല്‍കിയിരിക്കുകയാണ്.പുനലൂര്‍ ന്യൂസ്‌ വാര്‍ത്തകള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. തൈറോയിഡുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ സൂസന്‍ നാളുകളായി ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്ന് സൂസന് ഭയമുണ്ടായിരുന്നുവെന്നായിരുന്നു സഹോദരി ലാലി മൊഴി നല്‍കി്. സിസ്റ്റര്‍ സൂസന്റെ മൃതദ്ദേഹത്തിലെ ഇന്‍ക്വസ്റ്റ് നടപടകള്‍ പൂര്‍ത്തിയായി. ഇവരുടെ രണ്ട് കൈത്തണ്ടകളും മുറിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.