അക്മാസ്‌ കോളേജ് പ്രളയബാധിത മേഖലയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി


പുനലൂര്‍:അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രളയബാധിത മേഖലയായ ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. പ്രവർത്തനത്തിന്റെ ഭാഗമായി അക്മാസ്‌ കോളേജ് പ്രിൻസിപ്പലും സൈക്കോളജിസ്റ്റുമായ ഡോ: മൃദുല നായർ ബി.എയുടെ നേതൃത്വത്തിൽ  സൈക്കോളജിക്കൽ കൗൺസിലിംഗും നടത്തി. പ്രളയബാധിതരായവര്‍ക്ക് ഭക്ഷണം, വസ്ത്രം, സാനിറ്ററി നാപ്കിൻ തുടങ്ങിയ അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. അയ്യങ്കാളി കോളേജിന്റെയും, തിരുവനന്തപുരം മുന്‍ എൻ.സി.സി കേഡറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസർ റോബിൻസൺ ആറ്റിങ്ങൽ കരിയർ കൗൺസിൽ സെൻറർ ഡയറക്ടർ തുളസി എന്നിവര്‍ നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.