ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അശാസ്ത്രീയമായ നഗര പരിഷ്കരണം മൂലം ഗതാഗതക്കുരുക്ക് അടക്കം നിരവധി പ്രശ്നങ്ങൾ നേരിട്ട് പുനലൂര്‍ പട്ടണം


പുനലൂർ: അശാസ്ത്രീയമായ നഗര പരിഷ്കരണം മൂലം ഗതാഗതക്കുരുക്ക് അടക്കം നിരവധി പ്രശ്നങ്ങൾ നേരിട്ട് പുനലൂര്‍ പട്ടണം. പട്ടണത്തിലെ വികസന പ്രവർത്തനങ്ങൾ അധികൃതരുടെ ഹൃദയവിശാലത കൊണ്ട് അവതാളത്തിലാകുന്നു. ദേശീയപാതയുടെ വീതി കൂട്ടി ഓടയും നടപ്പാതയും നിര്‍മ്മിച്ച്‌ ഗതാഗതം സുഗമം ആക്കണം എന്ന ഉദ്ദേശത്തോടെ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങള്‍ ഉദ്ദേശിച്ച രീതിയിൽ പൊതുജനത്തിന് പ്രയോജനമായില്ല.മാത്രവുമല്ല നേരത്തെ ഉള്ള ഓടകള്‍ കൂടി മണ്ണിട്ട്‌ മൂടിയത് കൊണ്ട് ഒരു മഴ ആയാല്‍ ദേശീയപാതയില്‍ ആശുപത്രി ജംഗ്ഷന്‍,പി.എന്‍.എസ് ജംഗ്ഷന്‍ ചെമ്മന്തൂര്‍ ഒക്കെ ബോട്ട് ഓടിക്കാവുന്ന നിലയില്‍ വെള്ളം ആകുന്നത് പതിവായി എന്നുള്ളതാണ് അനുഭവം വെറും പ്രഹസനത്തിന് വെച്ച ഓടയില്‍ കൂടി വെള്ളം പോകാറില്ല. എന്നാല്‍ മറ്റു ചിലര്‍ക്ക് ലോട്ടറി അടിച്ചപോലെ ആണ്. ഇനി അടുത്ത കാലത്തെങ്ങും ഇത്തരത്തിലുള്ള വികസനപ്രവർത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞ ബന്ധപ്പെട്ടവരും പട്ടണത്തിലെ വൻകിട ഭൂവുടമകളും ഒത്തുചേർന്നതോടെ ചിലയിടങ്ങളില്‍ കയ്യേറ്റക്കാരെ ഉദാരമായി സഹായിച്ചു.വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി.ഓട കക്കൂസ് മാലിന്യവും മറ്റ് മാലിന്യങ്ങളും ഒഴുക്കുവാന്‍ വേണ്ടിയുള്ള ഒത്താശകള്‍ ചെയ്തു എന്ന് പറയപ്പെടുന്നു.  അതിനാല്‍ പാതയുടെ പുറമ്പോക്കടക്കം വികസനപ്രവര്‍ത്തനത്തിന് ഒരു പ്രയോജനവും ഇല്ലാതെ ആയി.വന്‍കിട കയ്യേറ്റക്കാരെ സഹായിച്ച ഹൃദയവിശാലത ഒന്നും  നിത്യവൃത്തിക്കായി ബുദ്ധിമുട്ടുന്ന ചെറിയ കടക്കാരോട് കാണിച്ചില്ല അവരുടെ കെട്ടിടങ്ങളുടെ കഴുക്കോലുകൾ വരെ അധികൃതർ പൊളിച്ചു മാറ്റുകയും ചെയ്തു എന്ന വിരോധാഭാസം ഉണ്ട്.
കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ ചെമ്മന്തൂര്‍ വരെയാണ് ദേശീയ പാതയുടെ വശത്ത് ഓടയും നടപ്പാതയും നിർമ്മിക്കുന്നത് ഇടുങ്ങിയ റോഡ്‌ ആയതിനാല്‍ പുറമ്പോക്ക്‌ അടക്കം ഉള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെങ്കില്‍ മാത്രമേ ഉദ്ദേശിച്ച രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങള്‍ നടക്കു എന്ന് ബോധ്യപ്പെട്ട അധികൃതർ തുടക്കത്തിൽ നിഷ്പക്ഷമായി സർവേ പൂർത്തിയാക്കി അടയാളപ്പെടുത്തി. എന്നാൽ കയ്യേറ്റം പൊളിച്ച് തുടങ്ങിയപ്പോൾ പലഭാഗത്തുനിന്നും സ്വാധീനം വന്നതോടെ നേരത്തെ അടയാളപ്പെടുത്തിയത് പലതും മാഞ്ഞുപോയി  പുതിയത് തെളിഞ്ഞു വന്നു.പല സര്‍വേക്കല്ലുകളും സ്ഥലം മാറിയെന്നും  ഇപ്പോള്‍ കയ്യേറ്റം ചെയ്തവര്‍ പറയുന്നത് ആണ് ദേശീയപാതയുടെ അടയാളമെന്നും അവിടെ വെച്ച് നിർമാണം നടത്തിയതായി ചൂണ്ടിക്കാട്ടപ്പെടുന്നു
എന്നാൽ ഈ വിഷയത്തില്‍ വ്യാപക പരാതിയുയർന്നു താലൂക്ക് ആശുപത്രി ജംഗ്ഷൻ മുതല്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ  ചെമ്മന്തൂര്‍ വരെ പൊളിക്കല്‍ പ്രഹസനങ്ങള്‍ ആണ് അധികൃതര്‍ നടത്തിയത്. ഇടുങ്ങിയ റോഡില്‍ ഉള്ള കയ്യേറ്റങ്ങള്‍ തൊടാന്‍ അധികൃതര്‍ മടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ വികസനങ്ങള്‍ കൊണ്ട് ജനങ്ങള്‍ക്ക്‌ ഒരു നേട്ടവും ഇല്ല.ദേശീയപാതയിലെ കയ്യേറ്റങ്ങളെക്കുറിച്ച് ദേശീയപാത അധികൃതരോട് ചോദിച്ചാല്‍ മുനിസിപ്പാലിറ്റിയോട് ചോദിയ്ക്കാന്‍ പറയും മുനിസിപ്പാലിറ്റിയില്‍ ചോദിച്ചാല്‍ ദേശീയപാത അധികൃതരോട് ചോദിയ്ക്കാന്‍ പറയും അങ്ങനെ പൊതുജനത്തെ തട്ടിക്കളിക്കും.
ദേശീയപാത അധികൃതർ എടുത്ത നിലപാടിനെതിരെ പൊതുപ്രവർത്തകരായ ആളുകള്‍, പുനലൂര്‍ സാംസ്കാരിക സമിതി എന്നിവര്‍ പരാതിയുമായെത്തി. കഴിഞ്ഞ മാസം നാലിന് കൊല്ലത്ത് കളക്ടര്‍ ഓഫീസില്‍  ബന്ധപ്പെട്ടവരുടെ യോഗം കൂടി വികസനത്തിനുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി ജില്ലാ സർവേ സൂപ്രണ്ട് സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് തീരുമാനിച്ചു. എന്നാൽ ഇത് സംബന്ധിച്ച് സർവേ സൂപ്രണ്ടിനു അറിയിപ്പ് നൽകാതെ കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിച്ചതെന്ന് പരാതിയുയർന്നു.അത് പോലെ പരാതിക്കാര്‍ക്ക്‌ ലഭിക്കുന്ന മറുപടികള്‍ ഓഫീസില്‍ നിന്നും ഒന്നുകില്‍ കാണാതാവുകയോ മുങ്ങുകയോ ഒക്കെ പതിവായി.ശരിക്കും ഉള്ള ഒരു മറുപടി ഒരിടത്ത് നിന്നും ലഭിക്കാത്ത അവസ്ഥ ആണ്.ഒരുകാര്യം ഉറപ്പായി പറയാന്‍ കഴിയും ആര്‍ക്കോ വേണ്ടി പണിത നടപ്പാതയും ഓടയും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.