''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍-ഗു​രു​വാ​യൂ​ര്‍ ട്രെ​യി​ന്‍ ഇന്നു മു​ത​ല്‍ സ​ര്‍​വീ​സ് തുടങ്ങും


കൊല്ലം/പുനലൂര്‍: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന പു​ന​ലൂ​ര്‍- ഗു​രു​വാ​യൂ​ര്‍ ട്രെ​യി​ന്‍ ഇന്നു മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.പി അ​റി​യി​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ ട്രാ​ക്കു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ല്‍ നി​ര​വ​ധി പാ​സഞ്ച​ര്‍ ട്രെ​യി​നു​ക​ളു​ടെ ഓ​ട്ട​മാ​ണ് നി​ര്‍​ത്ത​ലാ​ക്കി​യ​ത്. എ​ന്നാ​ല്‍ വെ​ള്ളം ഇ​റ​ങ്ങി​യ​തി​ന് ശേ​ഷം മ​റ്റ് പ​ല ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും പു​ന:​രാ​രം​ഭി​ച്ചെ​ങ്കി​ലും പു​ന​ലൂ​ര്‍- ഗു​രു​വാ​യൂ​ര്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന:​രാ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്തി​രു​ന്നി​ല്ല. ഈ ​ട്രെ​യി​ന്‍ സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​തു കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ പോ​കാ​ന്‍ നി​ര​വ​ധി ആ​ളു​ക​ള്‍​ക്ക് ക​ഴി​യാ​തെ വ​ന്നി​രു​ന്നു.
നി​ര്‍​ത്ത​ലാ​ക്കി​യ പു​ന​ലൂ​ര്‍ - ഗു​രു​വാ​യൂ​ര്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന:​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​ട്ടേ​റെ പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളു​മാ​ണ് ല​ഭി​ച്ചു കൊ​ണ്ടിരു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദ​ക്ഷി​ണ റെ​യി​ല്‍​വേ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് മാ​നേ​ജ​ര്‍ അ​ന​ന്ത​രാ​മ​നു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യും പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ ട്രെ​യി​ന്‍ ഇന്നുമു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ സ​ര്‍​വിസ് പു​ന​രാ​രം​ഭി​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍​ക്ക് നി​ര്‍​ദേശം ന​ല്‍​കി​യ​തെ​ന്നും എം.പി അ​റി​യി​ച്ചു.
കൊ​ല്ല​ത്ത് നി​ന്നും രാ​വി​ലെ പു​ന​ലൂ​രി​ലേ​ക്കും പു​ന​ലൂ​രി​ല്‍ നി​ന്നും തി​രി​ച്ചും സ​ര്‍​വീ​സ് ന​ട​ത്തി​ക്കൊണ്ടിരി​ക്കു​ന്ന പാ​സഞ്ച​ര്‍ ട്രെ​യി​ന്‍റെ സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യ​ത് കൊ​ല്ലം-​പു​ന​ലൂ​ര്‍ സെ​ക്ട​റി​ലു​ള്ള സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക് വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ട് ഉണ്ടാക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.പി പ​റ​ഞ്ഞു. നേ​ര​ത്തെ ഉ​ണ്ടായി​രു​ന്ന സ​മ​യ​മാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് പ്ര​യോ​ജ​നം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ രാ​വി​ലേ​യും വൈ​കു​ന്നേ​ര​വും കൊ​ല്ല​ത്ത് നി​ന്നും പു​ന​ലൂ​രി​ലേ​ക്കും പു​ന​ലൂ​രി​ല്‍ നി​ന്നും കൊ​ല്ല​ത്തേ​ക്കു​മു​ള്ള ട്രെ​യി​ന്‍റെ സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യ​ത് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും വി​ദ്യാ​ര്‍​ഥിക​ള്‍​ക്കും ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​കു​ന്ന രോ​ഗി​ക​ള്‍​ക്കും വ​ലി​യ അ​സൗ​ക​ര്യം ഉ​ണ്ടാക്കി​യി​രി​ക്കു​ക​യാ​ണ്.
അ​തി​നാ​ല്‍ പ​ഴ​യ സ​മ​യ​ത്തു ത​ന്നെ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ ഓ​ടി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാക​ണ​മെ​ന്നും എം.പി ആ​വ​ശ്യ​പ്പെ​ട്ടു. അ​ശാ​സ്ത്രീ​യ​വും അ​നാ​വ​ശ്യ​വുമാ​യ സ​മ​യ​മാ​റ്റം വി​ദ്യാ​ര്‍​ഥിക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് രാ​ത്രി​യാ​യെ വീ​ട്ടി​ല്‍ എ​ത്താ​ന്‍ ക​ഴി​യു​ന്നു​ള്ളൂ. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​ഴ​യ സ​മ​യ​ക്ര​മം പാ​ലി​ച്ച്‌ കൊ​ല്ലം - പു​ന​ലൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ ഓ​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.പി ആ​വ​ശ്യ​പ്പെ​ട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.