- ഏകദേശം എട്ട് വര്‍ഷമായി നഗരസഭയില്‍ കെട്ടിട നമ്പറിന് വേണ്ടി കയറി ഇറങ്ങുന്ന കുടുംബം

പുനലൂര്‍:പുനലൂര്‍ നഗരസഭാ എഞ്ചിനീയറിംഗ് സെക്ഷന് പല വിചിത്ര നിയമങ്ങള്‍ നിലവിലുണ്ട് എന്ന് വേണം കരുതാന്‍ അതിലൊന്നാണ് കെട്ടിടനമ്പര്‍ വേണമെങ്കില്‍ അയല്‍വക്കത്തെ കയ്യേറ്റം കൂടി ഒഴിപ്പിക്കണം എന്നുള്ളത്.അതാണ് റാബിയയുടെയും റിയാദ് എസ് ഖാന്റെയും അനുഭവം നഗരസഭയുടെ അനുവാദത്തോടെ പണിത കെട്ടിടത്തിന് നമ്പറിനു വേണ്ടി കഴിഞ്ഞ ആറു വര്‍ഷമായി കയറിയിറങ്ങി ആഗ്രഹം സഫലീകരിക്കാതെ റിയാദിന്റെ പിതാവ് സൈനുല്ലാബ്ദീന്‍ ലോകത്തോട് വിട പറഞ്ഞു.ഇപ്പോള്‍ പ്രായം ആയ മാതാവ് റാബിയയും മകന്‍ റിയാദും കെട്ടിട നമ്പറിനു വേണ്ടി നഗരസഭയില്‍ കയറി ഇറങ്ങുകയാണ്.മസ്കറ്റ് കോംപ്ലക്സ് എന്ന ബഹുനില കെട്ടിടത്തിന്റെ ഒരു മുറി കബീര്‍ എന്നയാള്‍ റിയാദിന്റെ പിതാവില്‍ നിന്നും വിലക്ക് വാങ്ങുകയും പിന്നീട് കടമുറിയുടെ മുന്‍വശം അനധികൃത ഇറക്കുകള്‍ വരികയും ചെയ്തത് മുനിസിപ്പാലിറ്റി കത്ത് മുഖേന ഇറക്കുകള്‍ പൊളിച്ചു മാറ്റുവാന്‍ കബീറിന് അറിയിപ്പ് കൊടുക്കയും ഈ വിഷയത്തില്‍ മുന്‍സിപ്പാലിറ്റിയും കബീറും തമ്മില്‍ അഭിപ്രായ വ്യത്യാസത്തില്‍ കബീര്‍ കോടതിയില്‍ പോകുകയും ചെയ്തു.ഈ കാരണം പറഞ്ഞു ഇതുമായി ഒരു ബന്ധവും ഇല്ലാത്ത മസ്കറ്റ് കെട്ടിട സമുച്ചയത്തിനു നമ്പര്‍ നിഷേധിക്കുകയാണ് നഗരസഭ ചെയ്തിരിക്കുന്നത്. മുനിസിപ്പാലിറ്റിക്ക് സംഭവിച്ച തെറ്റ് മുനിസിപ്പാലിറ്റി തന്നെ തിരുത്തണം ആ തെറ്റിന് പൊതുജനം എന്ത് പിഴച്ചു.തെറ്റ് തിരുത്തുകയും വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയും എടുക്കണം ഇതൊന്നും ഇല്ലാതെ നീണ്ട എട്ട് വര്‍ഷം ഒരു കുടുംബത്തിന്റെ പ്രതീക്ഷ തടഞ്ഞു അവരെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. മസ്ക്കറ്റ് കെട്ടിട സമുച്ചയം പണിതതിന്റെ കടബാധ്യത കൂടി കിടക്കാടം വില്‍ക്കേണ്ടി വന്ന കുടുംബം ഇപ്പോള്‍ വാടക വീട്ടില്‍ ആണ് താമസം. കിടക്കാടം വിറ്റിട്ടും കടം തീരാത്ത ഈ കുടുംബത്തിന് ജീവിക്കുവാന്‍ ഉള്ള ഏക പ്രതീക്ഷ ആണ് ഈ കെട്ടിട സമുച്ചയത്തിലെ കടകള്‍ വാടകക്ക് നല്‍കുക എന്നുള്ളത് എന്നാല്‍ നഗരസഭയുടെ തുഗ്ലക്ക് നയം മൂലം ഒരു കുടുംബത്തിന്റെ ജീവിക്കുവാന്‍ ഉള്ള പ്രതീക്ഷയുടെ കടക്കല്‍ കോടാലി വച്ചിരിക്കുന്നു.
കയ്യേറ്റക്കാര്‍ക്ക് കൂടുതല്‍ സമയം നല്‍കുകയും കോടതിയില്‍ പോകാനും കാലതാമസങ്ങള്‍ ഉണ്ടാക്കാനും ഉള്ള അവസരങ്ങള്‍ നല്‍കുകയും എതിര്‍ക്കുന്നവരെ ഏതറ്റം വരെ ദ്രോഹിക്കാനും കള്ളക്കേസില്‍ കുടുക്കുവാനും മിടുക്കര്‍ ആയ ഉദ്യോഗസ്ഥര്‍ ആണ് ഈ വിഷയത്തിലും ഉള്ളത് എന്ന് പറയപ്പെടുന്നു.അവര്‍ ആഗ്രഹിക്കുന്ന നിലയില്‍ പെരുമാറിയില്ലെങ്കില്‍ ഒരിക്കലും കെട്ടിട നമ്പര്‍ ലഭിക്കാത്ത ചില "പണികള്‍"അവര്‍ തരും എന്നുള്ളതിന്റെ ഇപ്പോള്‍ അറിഞ്ഞതില്‍ ഉള്ള അവസാനത്തെ ഉദാഹരണം ആണ് മസ്കറ്റ് കോംപ്ലക്സ് എന്ന് പറയപ്പെടുന്നു.
ഇതേ എഞ്ചിനീയറിംഗ് സെക്ഷനിലെ സൈനീകന്റെ വിഷയത്തില്‍ ആരോപണ വിധേയര്‍ ആയ ഉദ്യോഗസ്ഥര്‍ തന്നെ ആണ് മസ്കറ്റ് കോംപ്ലക്സ് എന്ന ഈ കെട്ടിടത്തിലെ കടമുറികള്‍ക്ക് ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞു നമ്പര്‍ നിഷേധിച്ചിരിക്കുന്നത് എന്നുള്ളത് ശ്രദ്ധേയം ആണ്. ഇത് പൊതുജനത്തോടുള്ള കടുത്ത നീതി നിഷേധം ആണ് എന്ന് പറയപ്പെടുന്നു.
നഗരസഭയുടെ എഞ്ചിനീയറിംഗ് സെക്ഷനില്‍ ഉള്ള ചില ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം പൊതുജനങ്ങള്‍ കഷ്ടത അനുഭവിക്കുകയാണ്.അര്‍ഹിക്കുന്നവര്‍ക്ക് കെട്ടിടനമ്പര്‍ നല്‍കാതെ വ്യാജ വിവരങ്ങള്‍ ഫയലില്‍ കുറിച്ച് നമ്പര്‍ തടയുന്ന പ്രവര്‍ത്തിക്ക് എതിരെയും ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാനും ഉള്ള പരാതികള്‍ നല്‍കാനും വേണ്ടി വന്നാല്‍ ഉന്നത നീതിപീഠത്തെ സമീപിക്കുവാനും ഒരുങ്ങുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ