*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി ആര്‍ക്കോ വേണ്ടി പണിയുന്ന പുനലൂരെ ഓടയും നടപ്പാതയും


പുനലൂര്‍:പുനലൂരിലെ ഓടയിൽ നടപ്പാതയും ഒരുമിച്ച് ശാസ്ത്രീയമായി നിർമ്മിക്കുന്നു എന്ന് അധികൃതരുടെ അറിയിപ്പ്‌ ഉണ്ടായപ്പോള്‍ പുനലൂർ നിവാസികൾ ഇത്രയും പ്രതീക്ഷിച്ചു കാണില്ല ഇന്ന് പുനലൂരിൽ മഴ പെയ്തപ്പോൾ നടപ്പാതയും ഓടയും കൂടി ഒരുമിച്ച് ആയ അവസ്ഥയിൽ
വെള്ളം നടപ്പാതയിൽ നിന്ന് ഓടയില്‍ ഇറങ്ങാൻ കഴിയാതെ റോഡിൽ കൂടി ഒഴുകുന്ന അവസ്ഥയിൽ നേരത്തെയുണ്ടായിരുന്ന മറ്റ് റോഡുകളില്‍ നിന്നും വരുന്ന മഴവെള്ളം ഓടയില്‍ ഇറങ്ങാന്‍ ഉള്ള ജാളി സംവിധാനം എല്ലാം എടുത്തു കളഞ്ഞതും പലയിടത്തും നിലവില്‍ ഉണ്ടായിരുന്ന ഓട മൂടിയതും കാരണം ഇപ്പോള്‍ ഓട ഇല്ലാതെ റോഡില്‍ കൂടി വെള്ളമിറങ്ങി ഒഴുകുന്ന അവസ്ഥയില്‍ ആണ്. അശാസ്ത്രീയമായ ഓടയുടെയുടെയും നടപ്പാതയുടെയും  നിർമ്മാണം വരും കാലങ്ങളിൽ പുനലൂരിനെ ദുരിതത്തിലാഴ്ത്തും എന്നുള്ളതിന് ഒരു സംശയം വേണ്ട.


തെറ്റായ രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് പുനലൂരില്‍ നടക്കുന്നത് എന്ന് ഉദ്യോഗസ്ഥരുടെ സമീപനം വ്യക്തമാക്കുന്നു. അതുപോലെ ഇപ്പോൾ ഇട്ട ടൈൽസ് പലയിടത്തും പൊളിഞ്ഞതായി കാണുവാൻ കഴിഞ്ഞു പാറപ്പൊടി അല്ലെങ്കില്‍  മണൽ ഉപയോഗിക്കേണ്ട സ്ഥാനത്ത് കോറിവേസ്റ്റ് മാത്രം ഉപയോഗിച്ചുള്ളതും സിമിന്റ് പേരിനു മാത്രം ചേര്‍ത്തുമുള്ള നിർമ്മാണം ആണെന്ന് മുമ്പ് പുനലൂര്‍ ന്യൂസ് വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. പുനലൂരില്‍ റോഡിന് സ്ഥലം എടുത്തതില്‍ വ്യാപകമായ അഴിമതിയുണ്ടെന്ന് പരക്കെ ആക്ഷേപം ഉണ്ട്.ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ഉള്ള മെഡിക്കല്‍ സ്റ്റോര്‍,ഫാന്‍സി സ്റ്റോര്‍,ഇലക്ട്രോണിക്സ് എന്നീ സ്ഥാപനങ്ങള്‍ കെ.എസ്.ഈ.ബിയുടെ ട്രാന്‍സ്ഫോര്‍മര്‍, പോസ്റ്റ്‌ ഇവ സ്ഥാപിച്ചു നല്‍കി കയ്യേറ്റത്തിന് ഒത്താശ കൊടുത്തതും, കൂടാതെ ഉദ്യോഗസ്ഥ അനുമതിയോടെ ദേശീയ പാതയിലെ  കല്ലുകള്‍ മാറ്റി സ്ഥാപിച്ചതും അഴിമതി അല്ലെങ്കില്‍ മറ്റെന്താണ് ?.

പുനലൂരിലെ ഒരു കൂട്ടം ചെറുപ്പക്കാർ ഈ അശാസ്ത്രീയ നിര്‍മ്മാണത്തിനും അഴിമതിക്കും എതിരെ രംഗത്ത് വന്നിട്ടുണ്ട്. സ്ഥലം എടുപ്പിലും, നടപ്പാതയുടെയും,ഓടയുടെ നിര്‍മ്മാണത്തിന്റെയും ചാർജുള്ള ഉദ്യോഗസ്ഥന്മാരുടെ പേരിൽ അന്വേഷണത്തിന് പരാതി നല്‍കാനും കൂടാതെ ആരോപണ വിധേയര്‍ ആയ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണം തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചു ഹൈക്കോടതിയിലും വേണ്ടി വന്നാൽ സുപ്രീംകോടതിയെ വരെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. 
പുനലൂരിലെ സംബന്ധിച്ചിടത്തോളം പുനലൂരിലെ ഉദ്യോഗസ്ഥ പ്രമുഖർ ഏത് ഓഫീസിലെ ആയാലും വിവരാകാശ നിയമപ്രകാരം മറുപടി ചോദിച്ചു കഴിഞ്ഞാലും അവർക്ക് വിവരാകാശ നിയമപ്രകാരം രേഖകൾ നൽകുവാൻ മടിയാണ്. ഒരേ ചോദ്യത്തിന് രണ്ടു മറുപടികളും ചിലപ്പോള്‍ ലഭിക്കും എന്നുള്ളതാണ് അനുഭവം.കൂടാതെ സ്ത്രീ ഉദ്യോഗസ്ഥര്‍ ആണെങ്കില്‍ ചോദ്യം ചെയ്യുന്നവരെ വ്യാജ പരാതി നല്‍കി കുടുക്കിയ സംഭവങ്ങളും ഉണ്ടെന്നു പറയപ്പെടുന്നു. 
ഇപ്പോള്‍ നിര്‍മ്മിച്ച നടപ്പാതയും ഓടയും (അങ്ങനെ ഒന്നുണ്ടെങ്കില്‍) നിർമ്മിച്ചിരിക്കുന്നത് ഒരു വർഷം പോലും നിലനിൽക്കാത്ത സാഹചര്യത്തിലാണ് അഴിമതിക്ക്‌ എതിരെ ചെറുപ്പക്കാർ രംഗത്തു വന്നിട്ടുള്ളത്. നേരത്തെ ചെയ്ത എല്ലാ നിര്‍മ്മാണ പ്രവത്തനങ്ങളുടെയും പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കുകയും അവയില്‍ ഏതെങ്കിലും തകര്‍ന്നിട്ടുണ്ടെങ്കില്‍ പണികള്‍ നടത്തിച്ച ഉദ്യോഗസ്ഥര്‍ക്കും കരാര്‍കാര്‍ക്കും എന്നിവർക്കെതിരെയും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അവര്‍ പുനലൂര്‍ ന്യൂസിനോട് പറഞ്ഞു.
പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.