''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സമയ ക്രമീകരണത്തിലെ അപാകത കാരണം വരുമാനം കുറവ് പു​ന​ലൂ​രി​ല്‍ നി​ന്നു​ള്ള പാ​ല​ക്കാ​ട് ബ​സ് സ​ര്‍​വീ​സ് നി​ല​ച്ചു


പു​ന​ലൂ​ര്‍: ഏ​റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ പു​ന​ലൂ​ര്‍ കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്ക് കി​ട്ടി​യ പാ​ല​ക്കാ​ട് സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സ് സ​ര്‍​വീ​സ് നി​ല​ച്ചു. സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ള്‍ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ഡി​പ്പോ​ക​ള്‍​ക്ക് ന​ല്‍​കി. വ​രു​മാ​ന ന​ഷ്ട​ത്തി​ന്‍റെ പേ​രി​ലാ​ണീ ന​ട​പ​ടി.
ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ആ​രം​ഭി​ച്ച ഈ ​സ​ര്‍​വീ​സ് ന​ട​ത്താ​നാ​യ​ത് വെ​റും ഒ​രു വ​ര്‍​ഷം. ഇ​തോ​ടെ പു​ന​ലൂ​രി​ന് ഒ​രു ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​കൂ​ടി ന​ഷ്ട​മാ​കു​ക​യാ​ണ്. എ​ന്നാ​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്ത​ലാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ടു​ത്ത​യാ​ഴ്ച​യോ​ടെ തി​രി​ച്ചെ​ത്തു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. മ​ന്ത്രി കെ.​രാ​ജു മു​ന്‍​കൈ​യെ​ടു​ത്ത് ക​ഴി​ഞ്ഞ വ​ര്‍​ഷം തു​ട​ങ്ങി​യ സ​ര്‍​വീ​സാ​ണി​ത്. രാ​ത്രി 8.15 ന് ​പു​ന​ലൂ​രി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട് പു​ല​ര്‍​ച്ച 2.35 ന് ​പാ​ല​ക്കാ​ട് എ​ത്തു​ന്ന വി​ധ​മാ​യി​രു​ന്നു സ​ര്‍​വീ​സ്. 331 രൂ​പ​യാ​യി​രു​ന്നു ടി​ക്ക​റ്റ് നി​ര​ക്ക്. ആ​ദ്യ​മൊ​ക്കെ ശ​രാ​ശ​രി 20,000 രൂ​പ​വ​രെ ക​ള​ക്ഷ​ന്‍ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ള​ക്ഷ​ന്‍ പി​ന്നീ​ട് ശ​രാ​ശ​രി 14,000 രൂ​പ​ വ​രെ​യാ​യി കു​റ​ഞ്ഞു. ഇ​ത് ഡീ​സ​ല്‍ ചി​ല​വി​ന് മാ​ത്ര​മേ തി​ക​ഞ്ഞി​രു​ന്നു​ള്ളൂ​വ​ത്രേ. ഇ​താ​ണ് സ​ര്‍​വീ​സ് നി​ല​യ്ക്കാ​നു​ള്ള കാ​ര​ണം.
സൂ​പ്പ​ര്‍ ഡീ​ല​ക്‌​സി​ന് പ​ക​രം സൂ​പ്പ​ര്‍​ ഫാ​സ്റ്റോ ലി​മി​റ്റ​ഡ് സ്‌​റ്റോ​പ്പ് ഫാ​സ്റ്റ് പാ​സ​ഞ്ച​റോ അ​യ​യ്ക്ക​ണ​മെ​ന്നും സ​മ​യം കു​റെ​ക്കൂ​ടി പ്ര​യോ​ജ​ന​ക​ര​മാം വി​ധം പു​ന:​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും സ​ര്‍​വീ​സ് തു​ട​ങ്ങി​യ കാ​ല​ത്തു​ത​ന്നെ യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്നി​ട്ടും ന​ഷ്ടം സ​ഹി​ച്ച്‌ സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന​ത്രേ.
വ​രു​മാ​ന ന​ഷ്ട​ത്തെ​ക്കു​റി​ച്ച്‌ ചീ​ഫ് ഓ​ഫീ​സി​ല്‍ നി​ന്നും ചോ​ദ്യം ഉ​യ​ര്‍​ന്ന​തു​ മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ ബു​ക്കി​ങ്ങ് ഉ​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മേ സ​ര്‍​വീ​സ് അ​യ​ച്ചി​രു​ന്നു​ള്ളൂ. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യും നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ബ​സു​ക​ള്‍ മ​റ്റു ഡി​പ്പോ​ക​ളി​ലേ​യ്ക്ക് മാ​റ്റി​യ​ത്.
പൊ​തു​വേ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത പു​ന​ലൂ​ര്‍ ഡി​പ്പോ​യ്ക്ക് ഏ​റെ ശ്ര​മ​ഫ​ല​മാ​യി കി​ട്ടി​യ സ​ര്‍​വീ​സാ​ണി​ത്. ഇ​ത് ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു യാ​ത്ര​ക്കാ​ര്‍. ഇ​പ്പോ​ള്‍ സ​ര്‍​വീ​സ് നി​ല​ച്ച​ത് യാ​ത്ര​ക്കാ​രെ നി​രാ​ശ​രാ​ക്കു​ന്നു​ണ്ട്.
എ​ന്നാ​ല്‍ സ​ര്‍​വീ​സ് സൂ​പ്പ​ര്‍ ഫാ​സ്റ്റ് സ​ര്‍​വീ​സോ, ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ഫാ​സ്റ്റ് പാ​സ​ഞ്ച​റോ ആ​യി സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം ചീ​ഫ് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. 
മ​ന്ത്രി കെ.​രാ​ജു മു​ന്‍​കൈ​യെ​ടു​ത്ത് ക​ഴി​ഞ്ഞ വ​ര്‍​ഷം തു​ട​ങ്ങി​യ സര്‍വീസ്‌ ആയതിനാല്‍ അടിയന്തരമായി പുനലൂരിന്റെ എം.എല്‍.എയും മന്ത്രിയുമായ കെ.രാജുവിന്റെ ഇടപെടല്‍ ഉണ്ടാകും എന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.