''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ പുകയുന്നു പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കത്തിച്ചു തള്ളുന്നു. ശുദ്ധവായു ശ്വസിക്കുവാന്‍ കഴിയാതെ ജനങ്ങള്‍


പുനലൂര്‍:സമൂഹത്തിനെ അപ്പാടെ ക്യാന്‍സര്‍ രോഗികള്‍ ആക്കുവാന്‍ ശേഷിയുള്ള പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കത്തിച്ചു അന്തരീക്ഷ മലിനീകരണം നടത്തി പുനലൂര്‍ പ്രദേശത്തെ വിവിധ ആളുകള്‍.അർബുദം പോലെ മാരകമായ രോഗങ്ങളിലേക്ക് തള്ളിവിടുന്ന സ്റ്റൈറിൻ വിഷവാതകമാണ് പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തേക്ക് വരുന്നത്. ഇത് ഒരു മാസമെങ്കിലും തുടർച്ചയായി ശ്വസിച്ചാൽ അധികം ആയുസുണ്ടാവില്ല. പുനലൂര്‍ നഗരസഭാ അധികൃതര്‍ പല പ്രാവശ്യം ബോധവല്‍ക്കരണം നടത്തി കൂടാതെ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ മാസം വെറും മുപ്പത്‌ രൂപക്ക്‌ ശേഖരിക്കുവാന്‍ വേണ്ടി ഗ്രീന്‍ വോളണ്ടിയര്‍മാരുടെ സേവനം നഗരസഭ എല്ലാ വാര്‍ഡിലും നല്‍കുന്നുണ്ട് എങ്കിലും അതെല്ലാം കാറ്റില്‍ പറത്തി വിവിധ ഫ്ലാറ്റ് സമുച്ചയങ്ങള്‍,ഹോട്ടലുകള്‍,വിവിധ ബിസിനെസ്സ്‌ സ്ഥാപനങ്ങള്‍ തുടങ്ങിയ ആളുകള്‍ ഒന്നും മോശമല്ലാത്ത പങ്ക് വഹിക്കുന്നു.
സമൂഹത്തില്‍ നടക്കുന്ന ഇതൊരു കാര്യത്തിനും മുഖം തിരിച്ചു നില്‍ക്കുന്ന ഒരു വിഭാഗം ആളുകള്‍ ആണ് ഇക്കൂട്ടര്‍ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ഒന്നുകില്‍ നദികളില്‍,ജലാശയങ്ങളില്‍ തള്ളും അല്ലെങ്കില്‍ കൂട്ടിയിട്ട് കത്തിക്കും രണ്ടായാലും സമൂഹത്തെ ദോഷമായി ബാധിക്കും.അതൊന്നും ഇക്കൂട്ടര്‍ക്ക്‌ പ്രശ്നം അല്ല.ഇപ്പോള്‍ ചില വീടുകളില്‍ ഉള്ളവര്‍ തങ്ങളുടെ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ അടുപ്പില്‍ ഇട്ട് കത്തിക്കും അങ്ങനെ കത്തിക്കുമ്പോള്‍ ഉള്ള പ്രത്യേകത കത്തിക്കുന്നവര്‍ക്ക് പുക ശ്വസിക്കേണ്ടി വരില്ല എന്നാല്‍ നാട്ടുകാര്‍ക്ക്‌ മുഴുവന്‍ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കത്തിക്കുന്നത്തിന്റെ ദൂഷ്യം വരികയും ചെയ്യും.പ്രളയം പുനലൂര്‍ നിവാസികളെ ഒന്നും പഠിപ്പിച്ചില്ല എന്ന് വേണം കരുതാന്‍.
പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കത്തിക്കുകയോ നദികളില്‍ തള്ളുകയോ ചെയ്യുന്നവര്‍ക്ക്‌ എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും എന്ന് പറയുന്ന നഗരസഭ ഇക്കാര്യത്തില്‍ ആരെയും ഇന്ന് വരെ ശിക്ഷിച്ചില്ല എന്നുള്ളതും എടുത്തു പറയേണ്ട കാര്യം ആണ്. പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കത്തിക്കുന്നവ്ര്‍ക്ക് എതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകണം ഇനിയെങ്കിലും നഗരസഭ അധികൃതര്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.